ഇന്ത്യയിലെ നദികൾ: ഹിമാലയൻ നദികളും ഉപദ്വീപീയ നദികളും  (Chapter: 02)

 

(ഗംഗയുടെ പോഷകനദികൾ തുടരുന്നു...ഈ പേജിലെത്തിയതിന് നന്ദി, തുടർന്ന് വായിക്കുക...)
ഫറാക്ക തടയണ (ബാരേജ്) 
ഭാഗീരഥി-ഹൂഗ്ലി നദിയിലേക്കുള്ള ജലപ്രവാഹം വർധിപ്പിച്ച് കൽക്കട്ടാ തുറമുഖത്തെ കാര്യക്ഷമമാ ക്കുവാൻ ഗംഗയിൽ നിർമിച്ചതാണ് ഫറാക്ക് ബാരേജ്. ഇതിന്റെ നിർമാണം 1960-ൽ ആരംഭിച്ച് 1974-ൽ പൂർത്തിയായി.

ലോകത്തിലെ ഏറ്റവും നീളം കൂടിയ തടയണകളിലൊന്നാണിത്.

ഇതിന്റെ വലതുഭാഗത്തുനിന്ന് പുറപ്പെടുന്ന കനാൽ ജംഗിപ്പൂരിനുതാഴെ ഭാഗീരഥിയിൽ ചേരുന്നു.

മഹാത്മാ ഗാന്ധി സേതു 
ഗംഗയിൽ പാറ്റ്നയിലുള്ള മഹാത്മാ ഗാന്ധി സേതുവാണ് (ഗംഗാസേതുവെന്നും അറിയപ്പെടുന്നു) ഗം ഗയുടെ കുറുകെ നിർമ്മിച്ചിരിക്കുന്ന ഏറ്റവും വലിയ പാലം (5.575 കി.മീ.).

ഗാമൺ ഇന്ത്യ ലിമിറ്റഡ് നിർമിച്ച് 1982-ൽ ഇന്ദിരാഗാന്ധി രാഷ്ട്രത്തിനു സമർപ്പിച്ച പാലം പാറ്റ്നയെയും ഹാജിപ്പൂരിനെയും ബന്ധിപ്പിക്കുന്നു.
 
യമുന 
ഗംഗയുടെ പോഷകനദികളിൽ ഏറ്റവും നീളം കൂടിയതും വലുപ്പത്തിൽ രണ്ടാം സ്ഥാനം ഉള്ളതുമായ നദി യമുനയാണ്.

ഇന്ത്യയിലെ പോഷകനദികളിൽ ഏറ്റവും നീളം കൂടിയ നദി യമുനയാണ്.

സമുദ്രത്തിൽ പതിക്കാത്ത ഇന്ത്യൻ നദികളിൽ ഏറ്റവും നീളംകൂടിയത് യമുനയാണ്.

ഉത്തരാഖണ്ഡിൽ ലോവർ ഹിമാലയത്തിലെ യമുനോത്രി ഹിമാനിയിൽനിന്നാണ് യമുനയുടെ തുടക്കം.

ഉത്തരാഖണ്ഡ്ഹരിയാനഡൽഹിഉത്തർ പ്രദേശ് എന്നിവയിലൂടെ കടന്നുപോകുന്ന നദിക്ക് 1376 കിലോമീറ്റർ നീളമുണ്ട്.

പുരാണങ്ങളിൽ കാളിന്ദി എന്ന പേരിൽ പരാമൃഷ്ടമായിട്ടുള്ള നദി യമുനയാണ്.

ഹൈന്ദവ പുരാണ പ്രകാരം സൂര്യന്റെ മകളും യമന്റെ സഹോദരിയുമായ യമുനയെ യാമി എന്നും വിളിക്കുന്നു.

ബാഗ്പെട്ട്ഡെൽഹിനോയ്ഡമധുരആഗ്രഫിറോസാബാദ്ഇട്ടാവകൽപിഹമിർപുർ എന്നിവ യമുനയുടെ തീരത്താണ്.

ചംബൽകെൻബേട്വസിന്ധ്ടോൺസ്ഋഷി ഗംഗഹനുമാൻഗംഗ എന്നിവയും യമുനയിലാണ് ചേരുന്നത്.

യമുനയിൽ ചംബൽ വന്നു ചേരുന്ന സ്ഥലമാണ് ഇട്ടാവ.

മധ്യപ്രദേശിൽ ഇൻഡോറിൽ ജനപാവോ മലനിരകളിൽ ച൦ബൽ ഉദ്ഭവിക്കുന്നു. രാജസ്ഥാൻഉത്തർ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ കൂടിയും ഒഴുകുന്നു.

ചംബൽ നദീതട പദ്ധതിയുടെ ഭാഗമായ അണക്കെട്ടുകളാണ് മധ്യപ്രദേശിലെ ഗാന്ധി സാഗർ ഡാംരാജസ്ഥാനിലെ റാണാ പ്രതാപ് സാഗർ ഡാംജവാഹർ സാഗർ ഡാംകോട്ട തടയണ എന്നിവ.

ചംബലിന്റെ തീരത്തുള്ള പ്രധാന പട്ടണമാണ് രാജസ്ഥാനിലെ കോട്ട.

ചംബലിന്റെ പോഷകനദിയായ ശിവയുടെ ഉദ്ഭവം ഇൻഡോറിനു സമീപമാണ്.

മധ്യപ്രദേശിലെ കെയ്മൂർ മലനിരകളിൽ ഉദ്ഭവിക്കുന്നവയാണ് കെൻ നദിയും രാമായണത്തിൽ തമസ എന്ന പേരിൽ പരാമർശിക്കുന്ന ടോൺസ് നദിയും .

മധ്യപ്രദേശിലെ വിന്ധ്യാനിരകളിലാണ് ബേട് വയുടെ ഉദ്ഭവം. മാതാതില അണക്കെട്ട് ഈ നദിയിലാണ്.

യമുനയുടെ ഏറ്റവും വലിയ പോഷകനദിയാണ് ടോൺസ്. യമുനയിൽ ചേരുന്ന സമയത്ത് അത് യമുനയെക്കാൾ വലിയ ജലപവാഹമാണ്.

ഗംഗയിൽ ചേരുന്ന നദികളിൽ ഏറ്റവും പടിഞ്ഞാറായി ഉദ്ഭവിക്കുന്ന നദിയാണ് പാബർ.

രാംഗംഗ 
ഉത്തരാഖണ്ഡിൽ ഹിമാലയത്തിലെ താഴ്ന്ന മലനിരകളിൽനിന്നാണ് രാംഗംഗയുടെ തുടക്കം.

കോർബറ്റ് നാഷണൽ പാർക്കിലൂടെ ഒഴുകുന്ന നദിയുടെ തീരത്തുള്ള പ്രമുഖ നഗരമാണ് ബറേലി.

ഗോമതി 
ഉത്തർ പ്രദേശിൽ പിലിഭത്തിനു മൂന്നു കിലോമീറ്റർ കിഴക്കുനിന്ന് ഗോമതി ഉദ്ഭവിക്കുന്നു.

ലക്നൗ ലഖിംപൂർ ഖേരിസുൽത്താൻപൂർജൗൺപൂർ എന്നിവ ഗോമതീതീരത്താണ്.

പുരാണപ്രകാരംവസിഷ്ഠമുനിയുടെ പുത്രിയാണ് ഗോമതി.

ഗാഘ് ര 
ചൈനയിലെ ടിബറ്റ്നേപ്പാൾ എന്നിവിടങ്ങളിലൂടെ ഒഴുകി ഇന്ത്യയിൽ പ്രവേശിച്ച് ഗംഗയിൽ ചേരുന്നു.

നേപ്പാളിൽ 507 കി.മീ. പിന്നിടുന്ന ഗാഘ് ര  അവിടത്തെ ഏറ്റവും നീളം കൂടിയ നദിയാണ്.

നേപ്പാളിൽ കർനാലി എന്ന പേരിൽ അറിയപ്പെടുന്ന നദി 1080 കി.മീ. പിന്നിട്ടാണ് ബീഹാറിലെ ഡോറിഗഞ്ചിൽ വച്ച് ഗംഗയിൽ ചേരുന്നത്.

ഗാഘ് രയിൽ ലയിക്കുന്ന മഹാകാളി അഥവാ ശാരദാ നദിയുടെ ഉദ്ഭവം നേപ്പാളിലെ കാലാപാനിയാണ്. 350 കിലോമീറ്ററാണ് നീളം. ഉത്തരാഖണ്ഡ് ഭാഗത്ത് ഇന്ത്യയുമായുള്ള നേപ്പാളിന്റെ പടിഞ്ഞാറൻ അതിർത്തിയായി വർത്തിച്ചുകൊണ്ട് മഹാകാളി ഒഴുകുന്നു.

ഗാഘ് ര നദിയുടെ താഴ്ഭാഗത്തെ സരയൂ നദിയായി കണക്കാക്കുന്ന 
ഭൗമശാസ്ത്രകാരൻമാരുണ്ട്.

രാമായണത്തിലെ അയോധ്യ സരയൂ നദിയുടെ തീരത്താണ്.

മഹാവിഷ്ണുവിന്റെ ഏഴാമത്തെ അവതാരമായ ശ്രീരാമൻ കോസല സിംഹാസനമൊഴിഞ്ഞശേഷം ഈ നദിയിൽ മുങ്ങി സ്വമേധയാ ജീവൻ വെടിഞ്ഞെന്നാണ് വിശ്വാസം.

ഗംഗയുടെ പോഷകനദികളിൽ ഏറ്റവും കൂടുതൽ ജലവുമായി വന്നുചേരുന്നത് ഗാഘ് രയാണ്.

ഗന്ധകി 
തെക്കൻ നേപ്പാളിൽ നാരായണി അഥവാ കൃഷ്ണ ഗന്ധകി എന്ന പേരിലും ഇന്ത്യയിൽ ഗന്ധകി എന്ന പേരിലും അറിയപ്പെടുന്ന നദി ബീഹാറിൽ സോണി പൂരിനു സമീപം ഗംഗയിൽ ചേരുന്നു.

നീളം 630 കി.മീ.

നേപ്പാളിലെ ചിതൻ ദേശീയോദ്യാനവും ബീഹാറിലെ വാല്മീകി ദേശീയോദ്യാനം ഈ നദിക്ക് സമീപമാണ്.

കോസി 
ചൈനനേപ്പാൾഇന്ത്യ എന്നീ രാജ്യങ്ങളിലായി തടപ്രദേശം വ്യാപിച്ചു കിടക്കുന്ന നദിയാണ് കോസി.

ബീഹാറിന്റെ ദു:ഖം എന്നറിയപ്പെടുന്ന കോസിയിലെ വെള്ളപ്പൊക്കവും ഗതിമാറിയൊഴുകലും ആയിരക്കണക്കിനു ജീവൻ അപഹരിക്കാറുണ്ട്. അതിനാൽ കോസിയെ ഇന്ത്യയിലെ ഏറ്റവും അപകടകാരിയായ നദി എന്നു വിശേഷിപ്പിക്കുന്നു.

ഋഗ്വേദത്തിൽ കൗശിക എന്ന പേരിൽ ഈ നദി പരാമർശിക്കപ്പെട്ടിരിക്കുന്നു.

നേപ്പാളിലെ സഗർമാതാ ദേശീയോദ്യാനം ഈ നദിക്കു സമീപമാണ്.

ഇന്ത്യ-നേപ്പാൾ തമ്മിൽ 1954-ൽ കാഠ്മണ്ഡുവിൽ ഒപ്പുവെച്ച ഉടമ്പടി പ്രകാരം നിർമിച്ച സംയുക്ത സംരംഭമാണ് കോസി പ്രോജക്ട്.

സോൺ 
മധ്യപ്രദേശിൽ ഉദ്ഭവിക്കുന്നു.

തെക്കുഭാഗത്തുനിന്ന് ഗംഗയിൽച്ചേരുന്ന പോഷകനദികളിൽ ഏറ്റവും വലുതാണിത്.

* 784 കി.മീ. നീളമുണ്ട്.

റിഹണ്ട് ഇതിന്റെ പോഷകനദിയാണ്.

ഗോവിന്ദ് വല്ലഭ് പന്ത് സാഗർ അണക്കെട്ട് റിഹണ്ടിലാണ് (യു. പി.).
****************************2

കേരളത്തിലെ വല്ലാർപാടം പാലമാണ് ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയിൽവേ പാലം (4.62 കി. മീ.).

സോൺ നദിയിലെ നെഹ്‌റു സേതുവാണ് ഉത്തരേന്ത്യയിലെ ഏറ്റവും വലിയ റെയിൽവേപ്പാലം (3.065 കി.മീ.).

ഇന്ദ്രപുരി തടയണ സോൺ നദിയിലാണ്.

ദാമോദർ 
ജാർഖണ്ഡിലെ ചോട്ടാനാഗ്പൂർ പീഠഭൂമിയിൽ പലാമുവിൽ ഉദ്ഭവിക്കുന്നു. പശ്ചിമ ബംഗാളിൽകടന്ന് ഹൂഗ്ലിയിൽ ലയിക്കുന്നു.

* 592 കി.മീ.നീളമുണ്ട്.

പ്രധാന പോഷകനദി ബരാകർ.

ബംഗാളിന്റെ ദു:ഖം എന്നറിയപ്പെടുന്നത് ദാമോദറാണ്.

സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിവിധോദ്യേശ്യ പദ്ധതി ദാമോദർ വാലി കോർപ്പറേഷനാണ് (1948).

ഇന്ത്യയിലെ ആദ്യത്തെ ഭൂഗർഭ ജലവൈദ്യുതി നിലയമായ മൈതോൺ ഈ പദ്ധതിയുടെ ഭാഗമാണ്. ജാർഖണ്ഡിൽ ബരാകർ നദിയിലാണിത്.

ജർമനിയിൽ ഖനന-വ്യവസായ മേഖലയായ റൂർ താഴ്വരയോടുള്ള സാദൃശ്യം കാരണം ദാമോദർ താഴ് വരയെ Ruhr of India എന്നു വിളിക്കാറുണ്ട്. 
(അടുത്ത പേജിൽ ബ്രഹ്മപുത്രയെക്കുറിച്ച് പഠിക്കാം...)

YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here