Header Ads Widget

Ticker

6/recent/ticker-posts

PSC Malayalam - Questions and Answers 37

പി.എസ്.സി . പരീക്ഷകളിലെ മലയാളം ; ചോദ്യോത്തരങ്ങൾ -37 
961. "കൂനുള്ള' എന്ന അർത്ഥം വരുന്ന വാക്ക്:
(എ) മന്ധര  (ബി) മന്തര
(സി) മന്ദര (ഡി) മന്ഥര
ഉത്തരം: (d)

962. തെറ്റായ പദമേത്?
(എ) അതാത് (ബി) ഉച്ചസ്തരം
(സി) പീഡനം (ഡി) അന്തച്ഛിദം
ഉത്തരം: (a)

963. “ശിശുവായിരിക്കുന്ന അവസ്ഥ' എന്നതിന്റെ ഒറ്റപ്പദം:
(എ) ശിശുഭാവം (ബി) ശൈശവം
(സി) ശിവാവം ( ഡി ) ശവം
ഉത്തരം: (b)

964. ശരിയായ രൂപമേത്?
(എ) അടിമത്വം (ബി) ആണത്വം
(സി) മുതലാളിത്വം (ഡി) മനുഷ്യത്വം
ഉത്തരം: (d)

965. “തൂണീരം' എന്ന വാക്കിനർത്ഥം:
(എ) ആയുധം (ബി) ആവനാഴി
(സി) അടയാളം (ഡി) തുണി
ഉത്തരം: (b)

966. “Make hay while the sun shines' എന്നതിന്റെ ശരിയായ- പരിഭാഷ: -
(എ) സൂര്യനുദിക്കുമ്പോൾ കൊയ്ത്ത്ത് നടത്തുക
(ബി) സൂര്യപ്രകാശം ആരോഗ്യം തരുന്നു
(സി) സൂര്യൻ പ്രകാശം തരുന്നു
(ഡി) വെയിലുള്ളപ്പോൾ വയ്ക്കോൽ ഉണക്കുക -
ഉത്തരം: (d)

967. "Square bracket' എന്നതിനു മലയാളത്തിൽ പറയുന്ന പേര് :
(എ) കോഷ്ഠ൦  (ബി) വിശ്ളേഷം
(സി) കുറുവര (ഡി) നെടുവര
ഉത്തരം: (a)

968. “സൂകരം' എന്ന വാക്കിനർത്ഥം:
(എ) പശു (ബി) കുതിര
(സി) സിംഹം (ഡി) പന്നി
ഉത്തരം: (d)

969. തെറ്റായ രൂപമേത്?
(എ) ദൈവികം (ബി) ഭാഗികം
(സി) പൈശാചികം (ഡി) വൈദീകൻ
ഉത്തരം: (d)

970. ചന്ദ്രക്കല എന്ന ചിഹ്നത്തിന്റെ മറ്റൊരു പേര്:
(എ) കാകു (ബി) ഭിത്തിക
(സി) മീത്തൽ (ഡി) രോധിനി
ഉത്തരം: (c)

971. "The driver was called to account for the accident എന്നതിന്റെ ശരിയായ പരിഭാഷ:
(എ) അപകടത്തെക്കുറിച്ച് വിളിച്ചുപറയാൻ ഡവറോട് ആവശ്യപ്പെട്ടു
(ബി) അപകടവിവരം ഡവറോട് വിളിച്ചുപറഞ്ഞു
(സി) അപകടത്തെക്കുറിച്ച് വിശദീകരണം നൽകുവാൻ ഡ്രൈവറോട് ആവശ്യപ്പെട്ടു
(ഡി) അ പകടത്തിന്റെ കണക്കു കൊടുക്കുവാൻ ഡ്രൈവറോട് ആവശ്യപ്പെട്ടു
ഉത്തരം: (c)

972. "Carricature' എന്നതിന്റെ ശരിയായ അർഥം:
(എ) കാർട്ടൂൺ (ബി) വ്യക്തിമാഹാത്മ്യം
(സി) വ്യക്തിപൂജ (ഡി) തൂലികാചിത്രം
ഉത്തരം: (d)

973. "പൂച്ചയ്ക്ക് മണികെട്ടുക' എന്ന ശൈലിയുടെ അർത്ഥം:
(എ) നിജസ്ഥിതി അറിയുക (ബി) കബളിപ്പിക്കുക
(സി) അസാധ്യമായത് ചെയ്യുക (ഡി) പുനർനിർമിക്കുക
ഉത്തരം: (c)

974. *Onam must be celebrated even selling the dwelling place' എന്നതിന്റെ ശരിയായ പരിഭാഷ:
(എ) കാണം വിൽക്കാതെയും ഓണം കൊള്ളാം
(ബി) കാണം വിറ്റും ഓണം ഉണ്ണണം
(സി) ഓണാഘോഷം കുടുംബത്തെ വിൽപനയിലെത്തി ക്കുന്നു
(ഡി) ഓണംകൊണ്ടും കാണം വിൽക്കാം
ഉത്തരം: (b)

975. "ദീപാളി കുളിക്കുക' എന്ന ശൈലിയുടെ അർത്ഥം:
(എ) ദീപം ചാർത്തുക
(ബി) ദുർവ്യയം ചെയ്ത് ദരിദ്രനാകുക
(സി) മിതവ്യയം ചെയ്ത് സമ്പാദിക്കുക
(ഡി) എണ്ണതേച്ചു കുളിക്കുക
ഉത്തരം: (b)

976. "Intuition' എന്നതിന്റെ പരിഭാഷ.
(എ) പ്രവാചകത്വം (ബി) ഭൂതദയ
(സി) ഭൂതോദയം (ഡി) ഭൂതാവേശം
ഉത്തരം: (c)

977. "പിതാക്കൾ' എന്ന വാക്കിനർഥം:
(എ) അച്ഛനുമമ്മയും (ബി) പൂർവികർ
(സി) അച്ഛന്റെ ബന്ധുക്കൾ (ഡി) അച്ഛനും മുത്തച്ഛനും
ഉത്തരം: (b)

978. ശരിയായ വാക്കേത്?
(എ) വന്യത (ബി) ദൈന്യത
(സി) ദീനത (ഡി) ആസ്വാദ്യകരം
ഉത്തരം: (c)

979. ആനയുടെ പര്യായപദമലാത്തത്:
(എ) കളഭം (ബി) ഹരിണം
(സി) സിന്ധരം (ഡി) കരി
ഉത്തരം: (b)

980. ശരിയായ രൂപമേത്?
(എ) ആസ്വാദ്യകരം (ബി) ആസ്വാദ്യം
(സി) ആസ്വദനീയം (ഡി) ആസ്വാദരം
ഉത്തരം: (b)

981. താഴെക്കൊടുത്തിരിക്കുന്നവയിൽ കർമ്മണി പ്രയോഗം:
(എ) അവൻ ഓടി വന്നു
(ബി) കൃഷ്ണണൻ വാർത്ത വായിച്ചു
(സി) ഉത്സവം നന്നായി ആഘോഷിക്കപ്പെട്ടു
( ഡി ) പുസ്തകം താഴത്തുവീണു
ഉത്തരം: (c)

982. "Add fuel to flames' എന്നതിന്റെ ശരിയായ പരിഭാഷ:
(എ) കാറ്റുള്ളപ്പോൾ തൂറ്റുക
(ബി) തീയുണ്ടെങ്കിലേ പുകയുണ്ടാവു
(സി) എരിതീയിൽ എണ്ണയൊഴിക്കുക
(ഡി) ശുഷ്കേന്ധനത്തിൽ തീ പോലെ
ഉത്തരം: (c)

983. "ത്രിശങ്കു സ്വർഗം' എന്ന ശൈലിയുടെ അർഥം:
(എ) വളരെ സുഖകരമായ അവസ്ഥ
(ബി) വളരെ ഉന്നതമായ പദവി
(സി) നീതിയും നിയമവുമില്ലാത്ത സ്ഥലം
( ഡി ) അങ്ങമിങ്ങുമില്ലാത്ത അവസ്ഥ
ഉത്തരം: (d)

984. "Prevention is better than cure' എന്നതിന്റെ ഉചിതമായ പരിഭാഷ:
(എ) സുഖമുണ്ടായാൽ ദു:ഖിക്കേണ്ട
( ബി) സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട
(സി) സുഖത്തെക്കാൾ ദു:ഖമാണ് നല്ലത്
(ഡി) ദു:ഖിക്കാതിരിക്കാൻ സൂക്ഷിക്കുക
ഉത്തരം: (b)

985. താഴെക്കൊടുത്തിരിക്കുന്നവയിൽ സ്ത്രീലിംഗപദം:
(എ) മാടമ്പി (ബി) പിഷാരടി
(സി) അന്തർജനം (ഡി) സന്ന്യാസി
ഉത്തരം: (c)

986. "ദുർമുഖൻ' എന്നതിന്റെ വിപരീതം:
(എ) സുമുഖൻ (ബി) അധോമുഖൻ
(സി) ഉന്മുഖൻ (ഡി) സുന്ദരൻ
ഉത്തരം: (a)

987. "ചെമ്പു പുറത്താവുക' എന്ന ശൈലിയുടെ അർത്ഥം:
(എ) ചതി വെളിപ്പെടുക (ബി) തനിനിറം കാട്ടുക
(സി) അവഗണിക്കുക (ഡി) കുടിയൊഴിപ്പിക്കുക -
ഉത്തരം: (a)

988. ശരിയായ വാക്ക് തിരഞ്ഞെടുക്കുക:
(എ) സാഷ്ഠാംഗം (ബി) സ്വാദിഷ്ടം
(സി) വൃഷ്ഠി  (ഡി) നികൃഷ്ടം
ഉത്തരം: (d)

989. "Fools dream, wisemen act' എന്നതിന്റെ ശരിയായ പരിഭാഷ:
(എ) വിഡ്ഢികൾ സ്വപ്നം കാണുന്നു, ബുദ്ധിമാൻമാർ പ്രവർത്തിക്കുന്നു
(ബി) വിഡ് ഢികളുടെ സ്വപ്നത്തിനനുസരിച്ച്
ബുദ്ധിമാൻമാർ പ്രവർത്തിക്കുന്നു
(സി) വിഡ്ഢികളുടെ സ്വപ്നം, ബുദ്ധിമാൻമാരുടെ (പവർത്തിയാണ്
(ഡി) വിഡ്ഢികളും ബുദ്ധിമാൻമാരും പ്രവർത്തിക്കുന്നു
ഉത്തരം: (a)

990. ധനം എന്നർഥമില്ലാത്ത വാക്ക്:
(എ) വിത്തം (ബി) വസു
(സി) ദ്യുമ്നം (ഡി) നക്തം
ഉത്തരം: (d)
<Chapters: 01,......, 2930313233343536, 37, 38>

<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PDF BOOKS - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS SOLUTIONS FOR ALL CLASSES ---> Click here

Post a Comment

0 Comments