Header Ads Widget

Ticker

6/recent/ticker-posts

PSC Malayalam - Questions and Answers 35

പി.എസ്.സി . പരീക്ഷകളിലെ മലയാളം ; ചോദ്യോത്തരങ്ങൾ -35 
901. താഴെക്കൊടുത്തിരിക്കുന്നവയിൽ ശരിയായ രൂപം:
(എ) ഹാർദം (ബി) ഹാർധം
(സി) ഹാർദ്ദവം (ഡി) ഹാർദവം
ഉത്തരം: (a)

902. “Quotation mark'- എന്നതിന്റെ ശരിയായ പരിഭാഷ:
(എ) കോഷ്ഠം (ബി) വിക്ഷേപണി
(സി) ഉദ്ധരണി (ഡി) രോധിനി
ഉത്തരം: (c)

903. ശരിയായ വാക്യം ഏത്?
(എ) ബസ്സിനുള്ളിൽ പുകവലിക്കുകയും കെയോ തലയോ പുറത്തിടുകയോ ചെയ്യരുത്
(ബി) ഇവിടെ കുട്ടികൾക്കാവശ്യമായ എല്ലാ സാധനങ്ങളും വിൽക്കപ്പെടുന്നു (സി) വേറെ ഗത്യന്തരമില്ലാതെ അയാൾ രാജിവച്ചു
(ഡി) എല്ലാം ഒന്നാം തീയതിയും അമ്പലത്തിൽ പ്രത്യേക പൂജയുണ്ട്
ഉത്തരം: (d)

904. മലയാളത്തിലേക്ക് വിവർത്തനം ചെയ്യുക-"Each man's belief is right in his own eyes':
(എ) ഒരു മനുഷ്യന്റെ വിശ്വാസവും അവൻ കാണുന്നതും ശരിയാണ്
(ബി) ഓരോ മനുഷ്യനും കാണുന്നതും വിശ്വസിക്കുന്നതും സത്യമാണ്
(സി) ഒരു മനുഷ്യൻ കാണുന്നത് തന്നെ ശരിയാണെന്നു വിശ്വസിക്കുന്നു
(ഡി) ഓരോ മനുഷ്യന്റെയും വിശ്വാസം അവന്റെ ദൃഷ്ടിയിൽ ശരിയാണ്
ഉത്തരം: (d)

905. "Culprit' എന്ന വാക്കിന്റെ അർഥം:
(എ) മാപ്പുസാക്ഷി (ബി) കുറ്റവാളി
(സി) തടസ്സം (ഡി) ഗർത്തം
ഉത്തരം: (b)

906. ശുദ്ധമായ രൂപമേത്?
(എ) ഇതികർത്തവ്യ മൂഡൻ (ബി) ഇതികർത്തവ്യതാമൂഢൻ
(സി) ഇതികർത്തവ്യവിമൂഢൻ ( ഡി ) ഇതികർത്തവ്യമൂഢൻ
ഉത്തരം: (b)

907.മലയാളത്തിലേക്ക് വിവർത്തനം ചെയ്യുക - "Without an ideal, a man's life has no purpose other than eating and sleeping'.
(എ)ആശയത്തെക്കാൾ പ്രധാനമല്ല ഉറക്കവും ഭക്ഷണവും
 (ബി) ഒരു ആദർശം കൂടാതെ മനുഷ്യജീവിതത്തിന് ഭ ക്ഷണം കഴിക്കലിനും ഉറങ്ങുന്നതിനുമപ്പുറം മറ്റൊരു അർ ത്ഥമില്ല
(സി) ആദർശം കൂടാതെ മനുഷ്യന് ഭക്ഷണത്തിനോ ഉറക്കത്തിനോ കഴിയുകയില്ല.
(ഡി) ആദർശമാണ് ഉറക്കം, ഭക്ഷണം എന്നിവയെക്കാൾ അർത്ഥപൂർണം
ഉത്തരം: (b)

908. താഴെപ്പറയുവയിൽ വ്യഞ്ജന ചിഹ്നമേത്?
(എ)  ാ   (ബി)  ീ  (സി)  െ  (ഡി)  ്യ
ഉത്തരം: (d)

909. "World is under the fear of nuclear weapon' എന്നതിന്റെ ശരിയായ പരിഭാഷ:
(എ) ലോകം ആണവായുധ ഭീഷണിയിൽ ഞെരുങ്ങുന്നു
(ബി) ലോകം ആണവായുധത്തിന്റെ ഭീതിയിലാണ്
(സി) ലോകം ആണവായുധത്തിന്റെ പിടിയിലമരുന്നു
( ഡി ) ലോകാ ആണവായുധത്തെ നോക്കി വിറകൊള്ളുന്നു
ഉത്തരം: (b)

910. മലയാളത്തിലേക്ക് വിവർത്തനം ചെയ്യുക-"Poetry is the rhythemic creation of beauty':
(എ) കാവ്യം സൗന്ദര്യത്തിന് താളം സൃഷ്ടിക്കുന്നു
(ബി) സൗന്ദര്യമാകുന്ന താളത്തിന്റെ സൃഷ്ടിയാകുന്നു കാവ്യാ
(സി) സൗന്ദര്യത്തിന്റെ താളാത്മക സൃഷ്ടിയാകുന്നു കാവ്യം
(ഡി) കാവ്യം സൗന്ദര്യ സൃഷ്ടിയുള്ള താളമാകുന്നു
ഉത്തരം: (c)

911. താഴെക്കൊടുത്തിരിക്കുന്നവയിൽ നാവ് എന്നർഥമില്ലാത്ത പദം:
(എ) ജിഹ്വ  (ബി) രസന
(സി) വാചി (ഡി) രസജ്ഞ
ഉത്തരം: (c)

912. "You had better consult a doctor' എന്നതിന്റെ ശരിയായ പരിഭാഷ:
(എ) ഡോക്ടറെ കാണുന്നതാണ് കൂടുതൽ അഭികാമ്യം
(ബി) ഡോക്ടറെ കാണുന്നത് ഗുണപ്രദമാണ്
(സി) ഡോക്ടറെ കണ്ടാൽ സ്ഥിതിമാറും
(ഡി) ഡോക്ടറെ കണ്ടാൽ അസുഖം ഭേദമാകും
ഉത്തരം: (a)

913. ശരിയായ രൂപമേത്?
(എ) പാദസ്വരം (ബി) പാദസ്സരം
(സി) പാദസ്സരം (ഡി) പാദസരം
ഉത്തരം: (d)

914. 'Language must express the thought which intended to be conveyed' എന്നതിന്റെ ശരിയായ പരിഭാഷ:
(എ) ഭാഷ ചിന്തകളെ പ്രകാശിപ്പിക്കണം
(ബി) അറിയാനുദ്ദേശിക്കുന്ന ചിന്തകളെ ഭാഷ പ്രകാശി പ്പിക്കുന്നു
(സി) ഭാഷ പകരാനുള്ള ആശയങ്ങളെ പ്രകാശിപ്പിക്കുന്നു
(ഡി) ഭാഷ, വിനിമയം ചെയ്യാനുള്ള ചിന്തകളെ പ്രകാശിപ്പിക്കുന്നതായിരിക്കണം
ഉത്തരം: (d)

915. അഞ്ജലി ശബ്ദത്തിന്റെ അർത്ഥം:
(എ) കൈത്തലം (ബി) തൊഴുകൈ
(സി) കൈയൊപ്പ് (ഡി) കൈവള
ഉത്തരം: (b)

916. “താങ്കളുടെ അപേക്ഷ നിരസിക്കുന്നു' എന്നതിനു സമാനമായ ഇംഗ്ളീഷ് വാക്യം:
(എ) Your application is accepted (ബി) Your application is rejected
(സി ) Your application is relieved (ഡി) Your application is expected
ഉത്തരം: (b)

917. ശരിയായ പദമേത്?
(എ) ദ്വന്ദ്വയുദ്ധം  (ബി) അതൃത്തി
(സി) അല്ലങ്കിൽ  (ഡി) അർത്തം
ഉത്തരം: (a)

918. മലയാളത്തിലേക്ക് വിവർത്തനം ചെയ്യുക-"Sanskrit has enriched many Indian languages':
(എ) പല ഭാരതീയ ഭാഷകളെയും സംസ്കൃതം പരിപോഷിപ്പിച്ചിട്ടുണ്ട്
(ബി) പല ഭാരതീയ ഭാഷകളിലും സംസ്കൃതം കലർന്നി ട്ടുണ്ട്
(സി) സംസ്കൃതം ഭാരതീയ ഭാഷകളിലെല്ലാം കലർന്നി രിക്കുന്നു
(ഡി) ഭാരതീയ ഭാഷ സംസ്കൃതഭാഷയിൽ കലർന്നിരി ക്കുന്നു
ഉത്തരം: (a)

919. മലയാളത്തിലേക്ക് വിവർത്തനം ചെയ്യുക- "The Don flows home to the sea':
(എ) ഡോൺ ശാന്തമായൊഴുകുന്നു
(ബി) ഡോൺ സമുദ്രത്തിലേക്കൊഴുകുന്നു
(സി) ഡോൺ സമുദ്രത്തിലേക്ക് തന്നെ ഒഴുകുന്നു
(ഡി) ഡോൺ സമുദ്രഗൃഹത്തിലേക്കൊഴുകുന്നു
ഉത്തരം: (d)

920. “ശ്ലോകത്തിൽ കഴിക്കുക' എന്ന ശൈലിയുടെ അർത്ഥം:
(എ) ശ്ലോകം ചൊല്ലുക (ബി) പതുക്കെ പറയുക
(സി) ഏറെച്ചുരുക്കുക (ഡി) പരത്തിപ്പറയുക
ഉത്തരം: (c)

921. സമാനമായ പഴഞ്ചൊല്ല് എഴുതുക- "Slow and steady wins the race':
(എ) നാടോടുമ്പോൾ നടുകേ ഓടണം
(ബി) പയ്യെത്തിന്നാൽ പനയും തിന്നാം
 (സി) അഴകുള്ള ചക്കയിൽ ചുളയില്ല
(ഡി) മെല്ലെ ഓടിയാൽ വേഗം ജയിക്കാം
ഉത്തരം: (b)

922. "പ്രമാദം' എന്ന വാക്കിനർത്ഥം:
(എ) വിവാദം (ബി) ശരി
(സി) സന്തോഷം (ഡി) തെറ്റ്
ഉത്തരം: (d)

923. ശരിയായ രൂപമേത്?
(എ) ഐക്യകണ്ഠേന  (ബി) കവിത്രയങ്ങൾ
(സി) അസ്തമനം (ഡി) ഇത:പര്യന്തം
ഉത്തരം: (d)

924. പുലിവാൽ, നൂലാമാല, മർക്കടമുഷ്ടി, കുണ്ടാമണ്ടി എന്നീ ശൈലികളിൽ കുഴപ്പം എന്ന അർത്ഥമില്ലാത്തത് ഏ തിനാണ്?
(എ) പുലിവാൽ (ബി) നൂലാമാല
(സി) മർക്കടമുഷ്ടി (ഡി) കുണ്ടാമണ്ടി
ഉത്തരം: (c)

925. മലയാളത്തിലേക്ക് വിവർത്തനം ചെയ്യുക-"Life is not a bed of roses alone':
(എ) ജീവിതം മലർമെത്തയല്ല.
(ബി) ജീവിതത്തിന് മലർമെത്തിയില്ല
(സി) ജീവിതത്തിന്റെ മെത്തയിൽ റോസ്മലർ ഇല്ല
(ഡി) ജീവിതം മലർമെത്ത മാത്രമല്ല
ഉത്തരം: (d)

926. മലയാളത്തിലേക്ക് വിവർത്തനം ചെയ്യുക- "The minister called on the martyr's family':
(എ) മന്ത്രി രക്തസാക്ഷിയുടെ കുടുംബത്തെ വിളിച്ചു
(ബി) മന്ത്രി രക്തസാക്ഷിയുടെ കുടുംബത്ത ആശ്വസിപ്പിച്ചു
(സി) മന്ത്രി രക്തസാക്ഷിയുടെ കുടുംബത്തെ സന്ദർശിച്ചു
(ഡി) മന്ത്രി രക്തസാക്ഷിയുടെ കുടുംബത്തെ സംരക്ഷിച്ചു
ഉത്തരം: (c)

927. മലയാളത്തിലേക്ക് വിവർത്തനം ചെയ്യുക- "The patient came round after getting an injection':
(എ) കുത്തിവയ്പ് നടത്തിയപ്പോൾ രോഗിയുടെ ബോധം നശിച്ചു
(ബി) കുത്തിവയ്പ് ലഭിച്ചപ്പോൾ രോഗിക്ക് ബോധം തിരിച്ചുകിട്ടി
(സി) കുത്തിവയ്പ് നടത്തിയപ്പോൾ രോഗി പരിഭ്രമം കാണിച്ചു
(ഡി) കുത്തിവയ്ക്ക് ലഭിച്ചപ്പോൾ രോഗി കറങ്ങിവീണു
ഉത്തരം: (b)

928. ‘Redress’' എന്നതിന്റെ അർത്ഥം: -
(എ) പശ്ചാത്താപം (ബി) പരിഹരിക്കുക
(സി) നിർദയം  (ഡി) പരാതി
ഉത്തരം: (b)

929. ശരിയായ വാക്യമേത്?
(എ) ഇവിടെ എല്ലാ സാധനങ്ങളും വിൽക്കപ്പെടും
(ബി) ഇവിടെ അരി ആട്ടിക്കൊടുക്കപ്പെടും
(സി) ഞാൻ നിന്നെക്കൊണ്ട് സമാധാനം പറയിക്കും
(ഡി) എല്ലാ ഓരോ വാക്യങ്ങളും ശ്രദ്ധാപൂർവം വായിക്കണം
ഉത്തരം: (c)

930. "A bird in hand is worth two in the bush' എന്നതിന്റെ ശരിയായ പരിഭാഷ:
(എ) കാട്ടിലുള്ള രണ്ട് കിളികൾ സമീപത്തുള്ള ഒരു കിളിയെക്കാൾ നല്ലതാണ്
(ബി) കാട്ടിലുള്ള രണ്ട് കിളികളെക്കാൾ ഗുണകരം കൈയിലുള്ള ഒരു കിളിയാണ് (സി) കാട്ടിൽ രണ്ടു കിളിയും കൈയിൽ ഒരു കിളിയുമുണ്ട്
(ഡി) കാട്ടിൽ രണ്ടു കിളികളുള്ളപ്പോൾ കൈയിൽ വന്നത് ഒരു കിളി മാത്രം
ഉത്തരം: (b)
<Chapters: 01,......, 293031323334, 35, 363738>

<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PDF BOOKS - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS SOLUTIONS FOR ALL CLASSES ---> Click here

Post a Comment

0 Comments