Header Ads Widget

Ticker

6/recent/ticker-posts

PSC Malayalam - Questions and Answers 31

പി.എസ്.സി . പരീക്ഷകളിലെ മലയാളം ; ചോദ്യോത്തരങ്ങൾ -31 
781. ചക്ഷുശ്രവണം എന്ന വാക്കിനർഥം:
(എ) മൂങ്ങ (ബി) പാമ്പ്
(സി) തവള (ഡി) എലി
ഉത്തരം: (b)

782. തലമുടി എന്ന പദത്തിനു പര്യായമല്ലാത്തത്:
(എ) കബരി (ബി) ചികുരം
(സി) കൂന്തൽ (ഡി) രജ്ജു
ഉത്തരം: (d)

783. "To catch red handed' എന്നതിനു സമാനമായ മലയാള
പരിഭാഷ: (എ) ചുവന്ന കൈയിൽ പിടിക്കുക (ബി) കൈയോടെ പിടികൂടുക - (സി) കെ ചുവന്നിരിക്കുമ്പോൾ പിടിക്കുക
(ഡി) കെ ചുവക്കുമ്പോൾ പിടിക്കണം
ഉത്തരം: (b)

784. താഴെപ്പറയുന്നവയിൽ അലിംഗപദത്തിനുദാഹരണം:
(എ) നേതാവ് (ബി) ആൾ
(സി) ദാതാവ് (ഡി) കവി
ഉത്തരം: (b)

785. “അവസാനിപ്പിക്കുക' എന്ന അർത്ഥത്തിലുള്ള ശൈലി:
(എ) ഭരതവാക്യം ചൊല്ലുക (ബി) കച്ച കെട്ടുക
(സി) ഭാണ്ഡം മുറുക്കുക (ഡി) നക്ഷത്രമെണ്ണിക്കുക
ഉത്തരം: (a)

786. സംസ്കൃതത്തിൽ നവതി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്:
(എ) 10 (ബി) 80 (സി) 90 (ഡി) 60
ഉത്തരം: (c)

787. തെറ്റിച്ചെഴുതിയ വാക്കേത്?
(എ) പതിവ്രത (ബി) പരിവർത്തനം
(സി) നിഘണ്ടു (ഡി) വിമ്മിട്ടം
ഉത്തരം: (b)

788. കണിക്കൊന്ന എന്ന അർത്ഥമില്ലാത്ത പദം:
(എ) ആരഗ്വധം (ബി) കർണികാരം
(സി) സുവർണകം  (ഡി) സൗപർണിക
ഉത്തരം: (d)

789, "Fools rush in where angels fear to tread' എന്നതിന്റെ ശരിയായ പരിഭാഷ:
(എ) മാലാഖമാരെ ഭയന്ന് ചെകുത്താൻമാർ ഓടുന്നു
(ബി) മാലാഖമാരെ പുറന്തള്ളി ചെകുത്താൻമാർ എത്തുന്നു.
(സി) മാലാഖമാർ ഭയക്കുന്നിടത്ത് ചെകുത്താൻമാർ ഇരച്ചുകയറുന്നു.
(ഡി) മാലാഖമാരെ ഭയപ്പെടുത്തി ചെകുത്താൻമാർ ഓടിക്കയറുന്നു
ഉത്തരം: (c)

790. "മഞ്ഞ്' എന്ന വാക്കിന്റെ പര്യായ പദമല്ലാത്തത്:
(എ) ഹിമം  (ബി) സീരം
(സി) നീഹാരം (ഡി) തുഷാരം
ഉത്തരം: (b)

791. 'It is better to be carried of than to live as a defeated man' എന്നതിന്റെ ശരിയായ പരിഭാഷ:
(എ) പരാജയപ്പെടുന്നതിനെക്കാൾ നല്ലത് മരിക്കുന്നതാണ്
(ബി) കൊല്ലപ്പെടുന്നതിനെക്കാൾ നല്ലത് പരാജയപ്പെടുന്നതാണ്
(സി) പരാജിതനായി ജീവിക്കുന്നതിനെക്കാൾ ഭേദം കൊ ല്ലപ്പെടുന്നതാണ്
(ഡി) ജീവിതത്തിൽ പരാജയങ്ങൾ ഏറ്റുവാങ്ങുന്നതാണ്നല്ലത്
ഉത്തരം: (c)

792. "Disinvestment' എന്നതിന്റെ ശരിയായ പരിഭാഷ:
(എ) എല്ലാറ്റിലും താല്പര്യക്കുറവ്
(ബി) സമ്പാദ്യം വർധിപ്പിക്കൽ
(സി) മന്ത്രിസഭാ തീരുമാനങ്ങൾ
(ഡി) ഓഹരി വിറ്റഴിക്കൽ
ഉത്തരം: (d)

793. “പതുക്കെയാവുക' എന്നർത്ഥമുള്ള ശൈലി:
(എ) താളം മാറുക (ബി) താളം പിഴയ്ക്കുക
(സി) താളം മറിയുക (ഡി) താളത്തിലാവുക
ഉത്തരം: (d)

794. "കുഴിയിലേക്ക് കാലുനീട്ടുക' എന്ന ശൈലിയുടെ അർത്ഥം:
(എ) പ്രായമായി മരിക്കാറാകുക
(ബി) അപകടത്തിൽപ്പെടാൻ പോകുക
(സി) അപകടത്തിൽനിന്ന് രക്ഷപ്പെടുക
(ഡി) അപമാനിതനാകുക
ഉത്തരം: (a)

795. കുടിക്കാനുള്ള ആഗ്രഹം എന്നർഥം വരുന്ന പദം:
(എ) പപീല (ബി) ഉപശാഖ
(സി) അപാക്ഷ (ഡി) പിപാസ
ഉത്തരം: (d)

796. ശരിയായ രൂപമേത്?
(എ) പാഠകം  (ബി) പാഢകം
(സി) പാഢഗം (ഡി) പാടഗം
ഉത്തരം: (a)

797. “മുഖത്തു കരിതേയ്ക്കുക' എന്ന പ്രയോഗത്തിന്റെ അർത്ഥം:
(എ) നാടകത്തിൽ അഭിനയിക്കുക
(ബി) പിണക്കം ഭാവിക്കുക
(സി) നാണക്കേടുണ്ടാക്കുക
(ഡി) ഇല്ലാത്ത ഭംഗി ഉണ്ടാക്കാൻ ശ്രമിക്കുക
ഉത്തരം: (c)

798. "They decided topt aside their diffe' എന്നതിന്റെ ശരിയായ പരിഭാഷ:
(എ) വ്യത്യസ്ത വേഷങ്ങൾ ധരിക്കാൻ അ വർ തീരുമാനിച്ചു
(ബി) വ്യത്യസ്ത രീതിയിൽ കാര്യങ്ങളവതരിപ്പിക്കാൻ അവർ തീരുമാനിച്ചു (സി) അഭിപ്രായ വ്യത്യാസങ്ങൾ മറക്കാൻ അവർ തീരുമാനിച്ചു
(ഡി) അഭിപ്രായ വ്യത്യാസങ്ങളാൽ പിരിയാൻ അവർ തീരുമാനിച്ചു
ഉത്തരം: (d)

799. തീവണ്ടി എന്ന സമസ്തപദത്തെ എങ്ങനെ വിഗ്രഹിക്കാം?
(എ) തീയുള്ള വണ്ടി (ബി) തീയാൽ ഓടുന്ന വണ്ടി
(സി) തീ കൊണ്ടുളള വണ്ടി  (ഡി) തീ കൊണ്ടുപോകുന്ന വണ്ടി
ഉത്തരം: (b)

800. “കുളിക്കാതെ ഈറൻ ചുമക്കുക' എന്ന ശൈലിയുടെ അർത്ഥം:
(എ) വിവേകശൂന്യമായി പെരുമാറുക
(ബി) ആത്മാർത്ഥയില്ലാതെ പണിയെടുക്കുക
(സി) കുറ്റം ചെയ്യാതെ ആരോപണ വിധേയനാകുക
(ഡി) അവസരത്തിനൊത്ത് പെരുമാറുക
ഉത്തരം: (c)

801. "Gandhiji was elected the president of Congress in 1924' എന്നതിന്റെ ശരിയായ പരിഭാഷ:
( എ ) 1924 ലെ കോൺ ഗ്രസ് പ്രസിഡന്റിന ഗാന്ധിജിയാണ് തിരഞ്ഞെടുത്തത് (ബി) കോൺഗ്രസ് പ്രസിഡന്റ് 1924-ൽ ഗാന്ധിജിയെ തിരഞ്ഞെടുത്തു
(സി) ഗാന്ധിജി യാണ് 1924-ൽ കോൺഗ്രസ് പ്രസിഡന്റായത്
(ഡി) ഗാന്ധിജി 1924-ൽ കോൺഗ്രസ് പ്രസിഡന്റായി. തിരഞ്ഞെടുക്കപ്പെട്ടു.
ഉത്തരം: (d)

802. മനുഷ്യനെ സൂചിപ്പിക്കുന്ന വാക്കേത്?
(എ) മനീഷി (ബി) മാനുഷൻ
(സി) മനസിജൻ (ഡി) മനീകം
ഉത്തരം: (b)

803. ഔദ്യോഗികമായ കത്തിടപാടുകളിൽ "Reference’' എന്ന ഇംഗ്ളീഷ് പദത്തിന്റെ സ്ഥാനത്ത് ഉപയോഗിക്കുന്ന പദം:
(എ) വ്യക്തി (ബി) വിഷയം
(സി) പഠനം (ഡി) സുചന
ഉത്തരം: (d)

804. "I have been having fever for the last two days' എന്നതിന്റെ ശരിയായ പരിഭാഷ:
(എ) എനിക്ക് കഴിഞ്ഞ രണ്ടു ദിവസമായി പനിയാണ്
(ബി) എനിക്ക് പനി തുടങ്ങിയാൽ രണ്ടു ദിവസം നീണ്ടുനിൽക്കും
(സി) എനിക്ക് രണ്ടുദിവസം കൂടി പനി തുടരും
(ഡി) ഞാൻ പനിമൂലം രണ്ടുദിവസം കിടന്നു
ഉത്തരം: (a)

805. "Truth and Roses have thorns about them' എന്നതിന്റെ ശരിയായ പരിഭാഷ:
(എ) സത്യവും റോസാപ്പൂവും ഒരുപോലെയാണ്
(ബി) സത്യത്തിനും പനിനീർപ്പൂവിനും മുള്ളുകളുണ്ട്
(സി) സത്യവും പനിനീർപ്പൂവുപോലെയാണ്
(ഡി) സത്യത്തിനും പനിനീർപ്പൂവിനും അതിന്റെതായ വ്യത്യാസങ്ങളുണ്ട്
ഉത്തരം: (b)

806. "വിശ്വസിക്കപ്പെടുന്നവൻ' എന്ന അർത്ഥത്തിൽ ഉപയോഗിക്കപ്പെടുന്ന പദം:
(എ) വിശ്വസ്ഥൻ (ബി) വിശ്വസ്ത്യൻ
(സി) വിശ്വസ്തൻ (ഡി) വിശ്വസ്യൻ
ഉത്തരം: (c)

807. ശരിയായ വാക്യം തിരഞ്ഞെടുക്കുക:
(എ) ദയവായി ആശുപ്രതി വരാന്തയിൽ കൂട്ടം കൂടി നിൽക്കരുത്
(ബി) ആശുപ്രതി വരാന്തയിൽ കൂട്ടംകൂടി ദയവായി നിൽക്കരുത്
(സി) ആശുപ്രതി വരാന്തയിൽ ദയവായി കൂട്ടംകൂടി നിൽക്കരുത്
(ഡി) ആശുപ്രതി വരാന്തയിൽ കൂട്ടംകൂടി നിൽക്കരുത്
ഉത്തരം: (a)

808. തെറ്റായ വാക്യമേത്?
(എ) അയാൾ മരിക്കാൻ കാരണം പ്രായാധിക്യംകൊണ്ടാണ്
(ബി) അയാൾ മരിക്കാൻ കാരണം പ്രായാധിക്യമാണ്
(സി) പ്രായാധിക്യംകൊണ്ടാണ് അയാൾ മരിച്ചത്
(ഡി) പ്രായം കൂടിയാൽ ആരും മരിക്കും
ഉത്തരം: (a)

809. ബ്രാക്കറ്റിന് മലയാളത്തിൽ പറയുന്ന പേര്:
(എ) കോഷം (ബി) കാകൂ
(സി) ഭിത്തിക (ഡി) രോധിനി
ഉത്തരം: (a)

810. "The busiest man have the most leisure' എന്നതിന്റെ ശരിയായി പരിഭാഷ:
(എ) തിരക്കുള്ളവന് വിശ്രമം വേണം
(ബി) തിരക്കുള്ളവന് വിശ്രമം വേണമെന്നില്ല.
(സി) വിശ്രമംകൂടാതെ തിരക്കുള്ളവർ പ്രവർത്തിക്കുന്നു
(ഡി) ഏറ്റവും കൂടുതൽ തിരക്കുള്ളവനാണ് ഏറ്റവും കൂടുതൽ വിശ്രമം ലഭിക്കുന്നത്
ഉത്തരം: (d)
<Chapters: 01,......, 2930, 31, 32333435363738>

<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PDF BOOKS - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS SOLUTIONS FOR ALL CLASSES ---> Click here

Post a Comment

0 Comments