Header Ads Widget

Ticker

6/recent/ticker-posts

PSC Malayalam - Questions and Answers 30

പി.എസ്.സി . പരീക്ഷകളിലെ മലയാളം ; ചോദ്യോത്തരങ്ങൾ -30
751. "The dispute among the countries are not solved'
എന്നതിന്റെ ശരിയായ പരിഭാഷ:
(എ) രാജ്യങ്ങൾക്കിടയിലുള്ള തർക്കം പരിഹരിച്ചില്ല
(ബി) രാജ്യങ്ങൾക്കിടയിലുള്ള പ്രതിസന്ധി പരിഹരിച്ചില്ല
( സി) രാജ്യ ങ്ങ ൾ ക്കിടയിലുള്ള അനിശ്ചിതത്വം പരിഹരിച്ചില്ല.
(ഡി) രാജ്യങ്ങൾ തമ്മിലുള്ള സഹായം അവസാനിച്ചില്ല
ഉത്തരം: (a)

752. താഴെക്കൊടുത്തിരിക്കുന്നവയിൽ ശരിയായ രൂപം:
(എ) അവലാപം ( ബി) അവലംഭം
(സി) അവലംബം (ഡി) അവലമ്പം -
ഉത്തരം: (c)

753. സമവായം എന്ന വാക്കിനർത്ഥം:
(എ) വേണ്ട തരത്തിലുള്ളത് (ബി) വലിയ അപകടം
(സി) കൂട്ടം (ഡി) നല്ലത്
ഉത്തരം: (a)

754. ഉത്കൃഷ്ടം എന്ന പദത്തിന്റെ വിപരീതം:
(എ) നികൃഷ്ഠം (ബി) അപകൃഷ്ടം
(സി) അപരാധം (ഡി) അപഖ്യാതി -
ഉത്തരം: (b)

755. തെറ്റായരൂപമേത്?
(എ) വാക്+വാദം=വാഗ്വാദം
(ബി) സമ്പത്+രംഗം=സമ്പദ് രംഗം
(സി) മഹത് +യത്നം=മഹദ് യത്നം
(ഡി) ത്വക്-രോഗം ത്വക് രോഗം
ഉത്തരം: (d)

756. "Get out of my sight' എന്നതിന്റെ ശരിയായ പരിഭാഷ:
(എ) എന്റെ കാഴ്ച്ച തിരിച്ചുകിട്ടി
(ബി) എന്റെ കൺമുന്നിലില്ല.
(സി) എന്റെ കൺവെട്ടത്തുനിന്ന് പോകൂ
(ഡി) എന്റെ കണ്ണിനു കേടുപറ്റി
ഉത്തരം: (c)

757, "Her efforts finally bore the fruit' എന്നതിന്റെ ശരിയായ പരിഭാഷ:
(എ) അവളുടെ അധ്വാനങ്ങൾ ഒടുവിൽ വെറുതെയായി
(ബി) അവളുടെ പ്രയത്നമെല്ലാം ഒടുവിൽ ചതഞ്ഞ ഫലം പോലെയായി
(സി) അവളുടെ പ്രയത്നങ്ങൾ ഒടുവിൽ സഫലമായി
(ഡി) അവളുടെ തന്ത്രങ്ങൾ ഒടുവിൽ തിരിച്ചടിച്ചു -
ഉത്തരം: (c)

758. "മർക്കടമുഷ്ടി ' എന്ന ശൈലിയുടെ അർഥം
(എ) പിടിവാശി (ബി) കുരങ്ങനെപ്പോലെ
(സി) കുരങ്ങന്റെ കൈ  (ഡി) ദേഷ്യം
ഉത്തരം: (a)

759. മയിലിന്റെ പര്യായമല്ലാത്ത പദമേത്?
(എ) കേകി (ബി) ശിഖി
(സി) കീരം (ഡി) മയൂരം
ഉത്തരം: (c)

760. "Delay in the submission of the case is regretted' എന്നതിന്റെ ശരിയായ പരിഭാഷ:
(എ) ഈ കേസ് സമർപ്പിക്കുവാൻ താമസിച്ചതിൽ പശ്ചാത്താപിക്കുന്ന
( ബി) ഈ കാര്യം സമർപ്പിക്കുവാൻ കാലതാമസം വന്നുപോയതിൽ ഖേദിക്കുന്നു
(സി) കാലതാമസം വന്നുപോയ കാര്യം ശ്രദ്ധിക്കുക
( ഡി ) താമസിച്ച് ഈ പ്രശ്നം ക്ഷമിക്കേണ്ടതാണ് -
ഉത്തരം: (b)

761. “സൂതൻ' എന്ന പദത്തിന്റെ അർത്ഥം:
(എ) മകൻ (ബി) തേരാളി
(സി) രാജാവ് (ഡി) കുയിൽ
ഉത്തരം: (b)

762. തെറ്റായ ജോടിയേത്?:
(എ) മകളുടെ മകൾ-ദൗഹിത്രി
(ബി) പുത്രന്റെ പുത്രൻ-പ്രപൗത്രൻ
(സി) അമ്മയുടെ അച്ഛൻ- മാതാമഹൻ
(ഡി) പുത്രൻ ഉള്ളവൾ- പുത്രവതി
ഉത്തരം: (b)

763. ഭക്തിയും വിഭക്തിയും എന്ന കവിതാനാമത്തി ൽ
വിഭക്തിയുടെ അർത്ഥം:
(എ) പാണ്ഡിത്യം (ബി) വ്യാകരണം
(സി) സംഗീതം  (ഡി) ദേഹശുദ്ധി
ഉത്തരം: (a)

764. "She soon picked up French' എന്നതിന്റെ ശരിയായ പരിഭാഷ:
(എ) അവൾ ഫ്രഞ്ചുകാരിയാണ്
(ബി) അവൾ പെട്ടെന്ന് ഫ്രഞ്ച് പഠിച്ചെടുത്തു
(സി) അവൾ ഉടൻ ഫാൻസിലേക്ക് പോയി
(ഡി) അവൾക്ക് വേഗം കാര്യം ബോധ്യപ്പെട്ടു -
ഉത്തരം: (b)

765. തെറ്റായ രൂപമേത്?
(എ) തപസ്സ്+ചര്യ= തപശ്ചര്യ
(ബി) ശിരസ്സ്+ചേദം= ശിരച്ഛേദം
(സി) മഹദ്+ചരമം= മഹച്ചരമം
(ഡി) മനസ്സ്+ശുദ്ധി=മനോശുദ്ധി
ഉത്തരം: (d)

766. "അക്ഷരം' എന്ന പദത്തിന്റെ അർത്ഥം:
(എ) ശബ്ദം (ബി) അറിവ്
(സി) നാശമില്ലാത്തത് (ഡി) പഠനം
ഉത്തരം: (c)

767. " We have state of art computer programmes' എന്നതിന്റെ ശരിയായ പരിഭാഷ:
(എ) നമുക്ക് കലാപരമായ കമ്പ്യൂട്ടർ പ്രോഗ്രാമുകളുണ്ട്
(ബി) നമ്മുടെ സംസ്ഥാനത്ത് കലയും കമ്പ്യൂട്ടറും പ്രോഗ്രാമുകളാണ്
(സി) നമുക്ക് ഏറ്റവും ആധുനികമായ കമ്പ്യൂട്ടർ പ്രോഗ്രാമുകളുണ്ട്
(ഡി) നമ്മുടെ കമ്പ്യൂട്ടർ പ്രോഗ്രാമുകളുടെ സ്ഥിതി നല്ലതാണ്
ഉത്തരം: (c)

768. വിദ്വേഷം : ശ്രതുത:: ദ്വേഷം : ..........
(എ) ശത്രുത (ബി) സ്നേഹം
(സി) ഭയം (ഡി) പരിഹാസം
ഉത്തരം: (a)

769. "He lost himself in translation' എന്നതിന്റെ ശരിയായ പരിഭാഷ:
(എ) അയാളുടെ തർജമ നഷ്ടപ്പെട്ടു
(ബി) അയാൾ തർജമയിൽ മുഴുകി
(സി) അയാൾക്ക് തർജമ ചെയ്യാൻ അറിയില്ല
(ഡി) അയാൾ തർജമ ചെയ്യാറില്ല.
ഉത്തരം: (b)

770. രാജാവ് എന്നർത്ഥമില്ലാത്ത പദം:
(എ) നൃപൻ  (ബി) മന്നവൻ
(സി) ആത്മജൻ (ഡി) അരചൻ
ഉത്തരം: (c)

771. "A child means all the world to its mother' എന്നതിന്റെ ശരിയായ പരിഭാഷ:
(എ) ലോകത്തിലുള്ളവരെല്ലാം അ മ്മയ് ക്ക് സ്വന്തം കുഞ്ഞുങ്ങളാണ്
(ബി) കുഞ്ഞുങ്ങൾക്ക് ലോകമാണ് മാതാവ്
(സി) കുഞ്ഞുങ്ങൾക്ക് മാതാവാണ് ലോകം
 (ഡി) അ മ്മയ്ക്ക് തന്റെ കുഞ്ഞ് എല്ലാറ്റിലും വിലപ്പെട്ടതാണ് -
ഉത്തരം: (c)

772. വല്മീകം എന്ന വാക്കിനർഥം:
(എ) മൗനം (ബി) പക്ഷി
(സി) ചിതൽപ്പുറ്റ് (ഡി) വനം
ഉത്തരം: (c)

773. “അണ്ണാറക്കണ്ണനും തന്നാലായത്' എന്ന ശൈലിയുടെ അർഥം:
(എ) മൃഗങ്ങളെക്കൊണ്ട് ജോലി ചെയ്യിക്കുക
(ബി) ആരൊക്കൊണ്ടും പറ്റുന്ന കാര്യം
(സി) എളിയവനെങ്കിലും തന്നെക്കൊണ്ടാവും വിധം
(ഡി) പാവങ്ങളുടെ കഷ്ടപ്പാട്
ഉത്തരം: (c)

774. തെറ്റായ പദമേത്? -
(എ) രുക്മിണി (ബി) ചെലവ്
(സി) മഠയൻ (ഡി) അനുഷ്ഠാനം
ഉത്തരം: (c)

775. "കാള പെറ്റെന്ന് കേൾക്കുമ്പോൾ കയറെടുക്കുക' എന്ന ശൈലിയുടെ അർഥം:
(എ) അവനവന് ദോഷമുണ്ടാകുന്ന കാര്യം ചെയ്യുക
(ബി) അവസരത്തിനൊത്ത് പെരുമാറുക
(സി) ധിക്കാരപൂർവം പെരുമാറുക
(ഡി) വിവേകശൂന്യമായി പെരുമാറുക
ഉത്തരം: (d)

776. ഒരു പ്രയോഗം തെറ്റാണ്. അതേത്?
(എ) അനുഗഹം " (ബി) അനുഗൃഹീതൻ
(സി) അനുഗ്രഹീതൻ (ഡി) അനുഗ്രഹിക്കുക
ഉത്തരം: (c)

777. "I don't get it. What do you mean?' എന്നതിന്റെ ശരിയായ പരിഭാഷ:
(എ) എനിക്കത് കിട്ടിയില്ല. എന്താ നീ കരുതിയത്
(ബി) എനിക്കാണ് കിട്ടാത്തത്. നീ അറിഞ്ഞാ
(സി) എനിക്കത് മനസ്സിലായില്ല. നീ എന്താ ഉദ്ദേശിച്ചത്
(ഡി) എനിക്കല്ല, നിനക്കല്ലേ കിട്ടിയത്
ഉത്തരം: (c)

778. താഴെപ്പറയുന്നവയിൽ പൗനരുക്ത്യത്തിന് ഉദാഹരണമല്ലാത്തത്:
(എ) ധൂളിപ്പൊടി (ബി) നടുമധ്യം
(സി) അജഗജാന്തരം (ഡി) അർധപകുതി
ഉത്തരം: (c)

779, "Cheat me in the price but not in the goods' എന്നതിന്റെ ശരിയായ പരിഭാഷ:
(എ) വിലയിൽ എന്നെ വഞ്ചിച്ചാലും സാധനം തന്ന് വഞ്ചിക്കരുത്
(ബി) വിലയിലും സാധനത്തിലും എന്നെ വഞ്ചിക്കരുത് (സി) വിലയുടെ കാര്യത്തിൽ എന്നെ നന്നായി വഞ്ചിചോളു
(ഡി) വിലയുടെ കാര്യത്തിൽ എന്നെ വഞ്ചിച്ചോളൂ, പക്ഷേ സാധനത്തിന്റെ കാര്യത്തിൽ പാടില്ല.
ഉത്തരം: (d)

780. "തിരുവുള്ളക്കേട്' എന്നാൽ:
(എ) വയറുവേദന (ബി) രാജകോപം
(സി) അന്തപ്പുര രഹസ്യം (ഡി) രാജ്ഞിയുടെ ഗർഭം
ഉത്തരം: (b)
<Chapters: 01,......, 29, 30, 31, 32, 33, 34, 35, 363738>

<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PDF BOOKS - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS SOLUTIONS FOR ALL CLASSES ---> Click here

Post a Comment

0 Comments