Header Ads Widget

Ticker

6/recent/ticker-posts

PSC Malayalam - Questions and Answers 28

പി.എസ്.സി . പരീക്ഷകളിലെ മലയാളം ; ചോദ്യോത്തരങ്ങൾ -28
691. അക്ഷരത്തെറ്റില്ലാത്തത് തിരഞ്ഞെടുക്കുക:
(എ) ശ്യംഘല (ബി) ശൃംഖല
(സി) ശ്രംഘല (ഡി) ശ്യാങ്കല
ഉത്തരം: (b)

692. കച്ചകെട്ടുക എന്നാൽ:
(എ) ഉടുത്തൊരുങ്ങുക (ബി) അണിഞ്ഞൊരുങ്ങുക
(സി) തയ്യാറാവുക (ഡി) മോടി പിടിപ്പിക്കുക
ഉത്തരം: (c)

693. "കൊല്ലക്കുടിയിൽ സൂചി വിൽക്കുക' എന്ന ശൈലിയുടെ അർഥം:
(എ) കൊല്ലൻമാരുടെ ഗൃഹങ്ങളിൽ സൂചി വിൽക്കാൻ ചെല്ലുക
(ബി) വളഞ്ഞ വഴിയിൽ ചിന്തിക്കുക
(സി) ലാഭമില്ലാതെ കച്ചവടം നടത്തുക
(ഡി) ഒരു വസ്തു ധാരാളം ഉള്ളിടത്ത് അത് വിൽക്കാൻ കൊണ്ടുചെല്ലുക
ഉത്തരം: (d)

694. വ്യാഴവട്ടം എന്നതിന്റെ അർഥം:
(എ) എട്ടുവർഷം (ബി) പത്തുവർഷം
(സി) പ്രന്തണ്ടുവർഷം (ഡി) പതിനെട്ടുവർഷം
ഉത്തരം: (c)

695. തെറ്റിച്ചെഴുതിയ വാക്കേത്?
(എ) സതീർത്ഥ്യൻ (ബി) പുനശ്ചിന്ത
(സി) പ്രസ്ഥാവന (ഡി) ബീഭത്സം
ഉത്തരം: (c)

696. "India has a glorious past' എന്നതിന്റെ ശരിയായ പരിഭാഷ:
(എ) ഭാരതത്തിന്റെ പാരമ്പര്യം തിളക്കമുള്ളതാണ്
(ബി) മഹത്താണ് ഇന്ത്യയുടെ ചരിത്രം
(സി) ഭാരതത്തിന് ഒരു മഹത്തായ പൈതൃകമുണ്ട്
(ഡി) ഇന്ത്യക്ക് ഒരു സുവർണ സംസ്കാരമുണ്ട്
ഉത്തരം: (c)

697. *Wisemen do not lose heart inspite of repeated failures എന്നതിന്റെ പരിഭാഷ:
(എ) തുടർന്നുണ്ടാവുന്ന പരാജയങ്ങൾ ബുദ്ധിമാൻമാരെ പരാജയപ്പെടുത്തുന്നില്ല.
(ബി) ബുദ്ധിമാൻമാർ തുടർന്നുണ്ടാവുന്ന പരാജയങ്ങൾ കൊണ്ട് നിരാശപ്പെടാറില്ല
(സി) പരാജയങ്ങൾക്ക് തുടർച്ചയായി ബുദ്ധിമാൻമാരെ നിരാശപ്പെടുത്താനാവില്ല
(ഡി) നിരാശരായ ബുദ്ധിമാന്മാർ തുടർച്ചയായി പരാജയപ്പെടാറില്ല.
ഉത്തരം: (b)

698. "Pop up' എന്നതിന്റെ ശരിയായ പരിഭാഷ:
(എ) പെട്ടെന്ന് അപ്രത്യക്ഷമാകുക
(ബി) വിചാരിക്കാത്ത നേരത്ത് പ്രത്യക്ഷപ്പെടുക
(സി) പറന്നിറങ്ങുക
(ഡി) കല്യാണം ആലോചിക്കുക
ഉത്തരം: (b)

699. "The rate of inflation must be held down' എന്നതിന്റെ ശരിയായ പരിഭാഷ:
(എ) പണപ്പെരുപ്പ് നിരക്ക് കൂടുകയാണ്
(ബി) പണം കൂടുന്നത് ആർക്കും നന്നല്ല
(സി) വെള്ളപ്പൊക്കകെടുതികൾ നിയന്ത്രിച്ചേ പറ്റു
(ഡി) പണപ്പെരുപ്പ നിരക്ക് കുറച്ചുകൊണ്ടുവരണം
ഉത്തരം: (d)

700, "പ്രയുക്തം ' എന്നാൽ:
(എ) പ്രയോഗിക്കപ്പെട്ടത് (ബി) യുക്തിയുള്ളത്
(സി) പ്രയാസപ്പെടുക (ഡി) പ്രയോജനകരം
ഉത്തരം: (a)

701. കോമ ചിഹ്നത്തിന് മലയാളത്തിൽ പറയുന്ന പേര്:
(എ) രോധിനി (ബി) ഭിത്തിക
(സി) വലയം (ഡി) അങ്കുശം
ഉത്തരം: (d)

702. ഊഷരം എന്ന പദത്തിന്റെ വിപരീതം:
(എ) ആർദ്രം   (ബി) ഉറവ
(സി) ഉർവരം (ഡി) വേനൽ
ഉത്തരം: (a)

703. 'Onam is the symbol of the hopes and aspirations of the people of Kerala' എന്നതിന്റെ ശരിയായ പരിഭാഷ:
(എ) ഓണം കേരളീയ ജനതയുടെ ആഗ്രഹാഭിലാഷങ്ങളുടെ പ്രതീകമാണ്
(ബി) ഓണം കേരളീയരുടെ സുഖദു:ഖങ്ങളുടെ പ്രതീകമാണ്
(സി) ഓണം കേരളീയ ജനതയിൽ പ്രതീക്ഷയും സ്വപ്നവും ഉണർത്തുന്നു
(ഡി) ഓണം കേരളീയരുടെ മോഹങ്ങളുടെയും മോഹഭംഗങ്ങളുടെയും പ്രതീകമാണ്
ഉത്തരം: (a)

704, ശരിയായ രൂപമേത്?
(എ) കഢിനം (ബി) കടിനം
(സി) കഡിനം ( ഡി) കഠിനം
ഉത്തരം: (d)

705. ആകാശത്തിന്റെ പര്യായപദം:
(എ) ശൈലം (ബി) അവനി
(സി) അനിശം (ഡി) ഗഗനം
ഉത്തരം: (d)

706. "Read between the lines' എന്നതിന്റെ ആശയം:
(എ) എഴുതാപ്പുറം വായിക്കുക
(ബി) പ്രകടമായി പറയാത്ത അർത്ഥo വായിച്ചെടുക്കുക
(സി) പറയാത്ത കാര്യം വ്യാഖ്യാനിച്ചെടുക്കുക
(ഡി) വസ്തുതകൾ വളച്ചൊടിക്കുക
ഉത്തരം: (b)

707. അക്ഷരത്തെറ്റില്ലാത്തത് തിരഞ്ഞെടുക്കുക:
(എ) നവഗൃഹം  (ബി) നവംഗ്രഹം
(സി) നവഗ്രഹം (ഡി) നവംഗൃഹം
ഉത്തരം: (c)

708. സംക്ഷിപ്ത രൂപങ്ങളുടെ അവസാനം ഇടുന്ന ചിഹ്നം:
( എ) പൂർണവിരാമ ചിഹ്നം ( ബി) അല്പവിരാമ ചിഹ്നം
(സി) അർധവിരാമ ചിഹ്നം (ഡി) ഉദ്ധരണി ചിഹ്നം
ഉത്തരം: (a)

709. "All human rights for all' എന്നതിന്റെ പരിഭാഷ.
(എ) എല്ലാവരും മനുഷ്യാവകാശങ്ങൾക്കുവേണ്ടി നിലകൊള്ളണം
(ബി) മനുഷ്യർക്കുവേണ്ടിയുള്ളതാണ് അവകാശങ്ങൾ
(സി) എല്ലാ അവകാശങ്ങളും മനുഷ്യരുണ്ടാക്കുന്നു
(ഡി) എല്ലാ മനുഷ്യാവകാശങ്ങളും എല്ലാവർക്കും
ഉത്തരം: (d)

710. "He gave up the idea of writing a novel' എന്നതിന്റെ ശരിയായ പരിഭാഷ:
(എ) അദ്ദേഹം ഒരു നോവൽ എഴുതുന്നതിനുള്ള ആശയം കണ്ടെത്തി
(ബി) അദ്ദേഹം ഒരു നോവൽ എഴുതാൻ ആരംഭിച്ചു
(സി) നോവൽ എഴുതുക എന്ന ആശയം അദ്ദേഹം ഉപേക്ഷിച്ചു
(ഡി) അദ്ദേഹം ഒരു നോവൽ എഴുതാനുള്ള ആശയംകൊടുത്തു
ഉത്തരം: (c)

711. നമ്പ്യാർ എന്നതിന്റെ സ്ത്രീലിംഗം:
(എ) നമ്പ്യാതിരി (ബി) കെട്ടിലമ്മ
(സി) പിഷാരസ്യാർ (ഡി) നങ്ങ്യാർ
ഉത്തരം: (d)

712. "This will adversally affect all our plans for development' എന്നതിന്റെ ശരിയായ പരിഭാഷ:
(എ) ഇത് വികസനത്തിനുള്ള ശ്രമങ്ങളെ ത്വരിതപ്പെടുത്തും
(ബി) ഇത് വികസനത്തിനുള്ള നമ്മുടെ എല്ലാ പദ്ധതികളെയും പ്രതികൂലമായി ബാധിക്കും
(സി) ഇത് വികസനത്തിനുള്ള നമ്മുടെ എല്ലാ പദ്ധതികളെയും ത്വരിതപ്പെടുത്തും (ഡി) വികസനത്തിനുവേണ്ടിയുള്ള നമ്മുടെ എല്ലാ പദ്ധതികളെയും ഇത് പ്രതികൂലമായി ബാധിക്കും
ഉത്തരം: (d)

713. തെറ്റായ വാക്യമേത്?
(എ) കുട്ടികളിൽ പലരും ജയിച്ചു
(ബി) കുട്ടികളിൽ തൊണ്ണൂറ് ശതമാനവും ജയിച്ചു
(സി) കുട്ടികളിൽ നൂറിന് തൊണ്ണൂറും പാസായിട്ടുണ്ട്
(ഡി) കുട്ടികളിൽ നൂറിന് തൊണ്ണൂറ് ശതമാനവും ജയിച്ചു
ഉത്തരം: (d)

714. പുല്ലിംഗ സ്ത്രീലിംഗ ജോടികളിൽ തെറ്റായത് ഏത്?
(എ) ദേവൻ-ദേവി (ബി) പൂവൻ- പിട
(സി) ലേഖകൻ-ലേഖിക (ഡി) ജനകൻ-ജാനകി
ഉത്തരം: (d)

715. "ചെല്ലം പെരുത്താൽ ചിതലരിക്കും' എന്ന ശൈലിയുടെ അർത്ഥം:
(എ) പണം അധികമുണ്ടായിട്ട് കാര്യമില്ല, ഉപകാരപ്പെടില്ല
(ബി) ചെലവുകൂടിയാൽ നശിച്ചുപോകും
(സി) മുറുക്കാൻ അധികം കഴിക്കരുത്, രോഗം വരും
(ഡി) രാജാവ് ദേഷ്യപ്പെട്ടാൽ സ്ഥിതി അപകടമാകും
ഉത്തരം: (a)

716. അക്ഷരങ്ങൾ എഴുതിക്കാണിക്കാൻ ഉപയോഗിക്കുന്ന ചിഹ്നത്തിന് പറയുന്ന പേര്:
(എ) രോധിനി (ബി) അങ്കുശം -
(സി) അല്പവിരാമം (ഡി) ലിപി
ഉത്തരം: (d)

717. "His father booted him out of the house' എന്നതിന്റെ ശരിയായ പരിഭാഷ:
(എ) അച്ഛൻ അവനെ ബലമായി വീട്ടിൽനിന്നിറക്കിവിട്ട
(ബി) അച്ഛൻ അവന്റെ ചെരിപ്പുകൾ വലിച്ചെറിഞ്ഞു
(സി) അച്ഛൻ അവനെ ഗൃഹനാഥനായി വാഴിച്ചു
(ഡി) അച്ഛൻ വീടുവിട്ടിറങ്ങിപ്പോയി -
ഉത്തരം: (a)

718. "മരിക്കുക' എന്നർഥമുള്ള ശൈലി:
(എ) ത്രിശങ്കു സ്വർഗം (ബി) പഞ്ചഭൂതമിളക്കുക.
(സി) ഉറിയിൽ കയറുക (ഡി) തെക്കോട്ടു പോകുക -
ഉത്തരം: (d)

719. "വികാസം' എന്നതിന്റെ വിപരീത പദം :
(എ) അവികാസം (ബി) വികാസരഹിതം
(സി) ചുരുങ്ങൽ (ഡി) സങ്കോചം
ഉത്തരം: (d)

720. “സുഗന്ധം' എന്ന അർത്ഥമുള്ള പദം::
(എ) പരിമാണം (ബി) പരിമൂഖം
(സി) പരിമളം (ഡി) പരിമകം
ഉത്തരം: (c)
<Chapters: 01,......, 24252627, 28, 2930,......3738>

<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PDF BOOKS - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS SOLUTIONS FOR ALL CLASSES ---> Click here

Post a Comment

0 Comments