Header Ads Widget

Ticker

6/recent/ticker-posts

PSC Malayalam - Questions and Answers 27

പി.എസ്.സി . പരീക്ഷകളിലെ മലയാളം ; ചോദ്യോത്തരങ്ങൾ -27
661. ഒറ്റപ്പദം കണ്ടെത്തുക- ചിന്തയിൽ മുഴുകിയവൻ:
(എ) ചിന്താഗൻ (ബി) ചിന്തിതൻ -
( സി) ചിന്താമനൻ ( ഡി ) ചിന്താതൽപ്പരൻ
ഉത്തരം: (c)

662, "A man had been condemned to death for murder' എന്നതിന്റെ ശരിയായ പരിഭാഷ: (എ) ഒരു മനുഷ്യനെ കൊലപാതകത്തിനു പരിപ്പിച്ചു
(ബി) ഒരു മനുഷ്യൻ കൊല ചെയ്യപ്പെട്ടിരുന്നു
(സി) കൊലപാതകത്തിന് ഒരു മനുഷ്യൻ തൂക്കിക്കൊല്ലാൻ വിധിക്കപ്പെട്ടിരുന്നു -
(ഡി) ഒരു മനുഷ്യനെ കൊലപാതകത്തിന് തൂക്കിക്കൊന്നു
ഉത്തരം: (c)

663. ഒറ്റപ്പദം കണ്ടെത്തുക- ഗ്രഹിക്കുന്ന ആൾ:
(എ) ഗ്രാഹകൻ (ബി) ഗ്രഹിതാവ്
(സി) ഗ്രഹണീയൻ (ഡി) ജ്ഞാനി
ഉത്തരം: (b)

664. "Herculean task' എന്നതിനു സമാനമായ മലയാള ശൈലി:
(എ) ഹെർക്കലിയൻ പ്രയത്നം
(ബി) ഹെർക്കുലീയൻ കടമ
(സി) ഹെർക്കലിയൻ നിയോഗം
(ഡി) ഭഗീരഥ പ്രയത്നം
ഉത്തരം: (d)

665, താഴെക്കൊടുത്തിരിക്കുന്നവയിൽ ശരിയായ വാക്യം ഏത്?
(എ) സ്ത്രീകളുടെ സീറ്റിലിരുന്ന് യാത്ര ചെയ്യുന്ന പുരുഷൻമാർ ശിക്ഷാർഹമാണ്.
(ബി) ഓരോ പാഠവും ശ്രദ്ധാപൂർവം പഠിക്കണം
(സി) സമ്മേളനത്തിന് ഏകദേശം പതിനാറായിരത്തോളം പേർ പങ്കെടുത്തു.
(ഡി) ഞാൻ സാധാരണ ഒൻപതുമണിക്ക് സ്കൂളിൽ പോവുകയാണ് പതിവ്
ഉത്തരം: (b)

666. ഒറ്റപ്പദം എഴുതുക- വിജയത്തെ ഘോഷിക്കുന്ന യാത്ര:
( എ ഘോഷയാത ( ബി) ജയയാത
(സി) യാത്രാഘോഷം (ഡി) ജൈത്രയാത്ര
ഉത്തരം: (d)

667. താഴെക്കൊടുത്തിരിക്കുന്നവയിൽ തെറ്റായ പദം ഏത്?
(എ) ലൗകികം (ബി) മുതലാളിത്തം -
(സി) ഐതീഹ്യം (ഡി) പ്രവൃത്തി .
ഉത്തരം: (c)

668. "I respond to situations as the case may be' എന്നതിന്റെ പരിഭാഷ:
(എ) എന്റെ പ്രതികരണങ്ങൾ സംഭവബഹുലമായിരിക്കും
(ബി) സംഭവങ്ങളുണ്ടെങ്കിലേ ഞാൻ പ്രതികരിക്കു
(സി) അവസരങ്ങൾക്കുവേണ്ടി ഞാൻ പ്രതികരിക്കുന്നു
(ഡി) അവസരോചിതം ഞാൻ സംഭവങ്ങളോടു പ്രതികരിക്കുന്നു
ഉത്തരം: (d)

669. അക്ഷരത്തെറ്റില്ലാത്തത് തിരഞ്ഞെടുക്കുക:
(എ) ജനാതിപദ്ധ്യം (ബി) ജനാധിപധ്യം -
(സി) ജനാധിപത്യം ഡി) ജനാതിപത്യം
ഉത്തരം: (c)

670. ഭാര്യ എന്ന പദത്തിന്റെ പര്യായം:
(എ) തനുജ (ബി) കളത്രം
(സി) പതി (ഡി) കാന്തി
ഉത്തരം: (b)

671. താഴെക്കൊടുത്തിരിക്കുന്നവയിൽ ശരിയായ പദം ഏത്?
(എ) തർജ്ജിമ (ബി) തർജ്ജമ
(സി) തർജിമ (ഡി) തർജമ
ഉത്തരം: (d)

672. “ഓശാന പാടുക' എന്ന ശൈലിയുടെ അർത്ഥം:
(എ) ഏറ്റു പറയുക. (ബി) അനുകരിച്ചു കാണിക്കുക.
(സി) സ്തുതി പാടുക (ഡി) അടിമപ്പണി ചെയ്യുക
ഉത്തരം: (c)

673. സംസ്കൃതത്തിൽ സപ്തതി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്:
(എ) 10 (ബി) 80 (സി) 90 (ഡി) 60
ഉത്തരം: (a)

674. ശരിയായ രൂപമേത്?
(എ) വിദ്യുത്ശക്തി (ബി) വിദ്യുഛക്തി
(സി) വിദ്യുശ്ശക്തി (ഡി) വിദ്യുച്ഛക്തി
ഉത്തരം: (d)

675. "Our neighbours moved in yesterday' എന്നതിന്റെ ശരിയായ പരിഭാഷ:
(എ) നമ്മുടെ പുതിയ അയൽക്കാർ ഇന്നലെ വീട്ടിൽ വന്നു
(ബി) നമ്മുടെ പുതിയ അയൽക്കാർ ഇന്നലെ സങ്കടപ്പെട്ടു
(സി) നമ്മുടെ അയൽക്കാർ നമ്മുടെ വീട്ടിലേക്ക് ഇന്നലെ വന്നിരുന്നു
(ഡി) നമ്മുടെ പുതിയ അയൽക്കാർ ഇന്നലെ താമസം തുടങ്ങി
ഉത്തരം: (d)

676. നാഗരികത കടന്നു ചെന്നിട്ടില്ലാത്ത  എന്നർത്ഥമുള്ളത്:
(എ) കൂപമണ്ഡൂകം (ബി) ഓണംകേറാമൂല
(സി) ഭഗീരഥ പ്രയത്നം (ഡി) ഭരതവാക്യം
ഉത്തരം: (b)

677. ആകെ പരിഭ്രമിച്ചവൻ എന്നർഥമുള്ളത്:
(എ) അഴകിയ രാവണൻ (ബി) കൂപമണ്ഡൂകം
(സി) അമ്പലം വിഴുങ്ങി (ഡി) പന്തംകണ്ട പെരുച്ചാഴി
ഉത്തരം: (d)

678. താഴെപ്പറയുന്നവയിൽ പര്യായ പദമല്ലാത്തത്:
(എ) ദലം (ബി) വർണം
(സി) പത്രം  (ഡി) ഇല
ഉത്തരം: (b)

679. "I will be there at two o" clock without fail' എന്നതിന്റെ ശരിയായ പരിഭാഷ:
(എ) ഞാൻ രണ്ടുമണിക്ക് അവിടെയെത്തിയാൽ രക്ഷപ്പെട്ടു
(ബി) പരാജയപ്പെട്ടില്ലെങ്കിൽ ഞാൻ രണ്ടുമണിക്ക് തിരിച്ചെത്തും
(സി) തീർച്ച; ഞാൻ രണ്ടുമണിക്ക് അവിടെ എത്തിയിരിക്കും
(ഡി) ഞാൻ രണ്ടു മണിക്ക് പരാജയപ്പെട്ടിരിക്കും
ഉത്തരം: (c)

680. "Justification' എന്നതിനു തുല്യമായ മലയാള പദം:
(എ) നീതിബോധം (ബി) ന്യായീകരണം
(സി) അസാധുവാക്കൽ (ഡി) വിധിന്യായം
ഉത്തരം: (b)

681. "Palmistry' എന്നതിന്റെ ശരിയായ പരിഭാഷ:
(എ) ഹസ്തരേഖാശാസ്ത്രം (ബി) മുഖലക്ഷണ ശാസ്ത്രം
(സി) ജ്യോതിശാസ്ത്രം (ഡി) നാഡീശാസ്ത്രം
ഉത്തരം: (a)

682. "Learn to say before you sing' എന്നതിന്റെ ശരിയായ പരിഭാഷ:
(എ) പാടാൻ തുടങ്ങും മുമ്പ് പഠിക്കുക
(ബി) പഠിച്ചിട്ട് തുടർന്നു പാടുക
(സി) പാടാൻ തുടങ്ങുംമുമ്പ് പറയാൻ പഠിക്കുക.
(ഡി) പറയാൻ പഠിക്കുംമുമ്പ് പാടുക
ഉത്തരം: (c)

683. "ചോര നീരാക്കുക' എന്ന ശൈലിയുടെ അർത്ഥം:
(എ) കാലം വെറുതെ കളയുക
(ബി) കഠിനമായി അധ്വാനിക്കുക
(സി) രക്തബന്ധം ഊട്ടിയുറപ്പിക്കുക
(ഡി) അപകടത്തിൽപ്പെടുക
ഉത്തരം: (b)

684. ഋജുവിന്റെ ഭാവം എന്നർത്ഥമുള്ളത്:
(എ) വർജ്യം  (ബി) അഥർവം
(സി) ആർജവം (ഡി) ദൃശ്യം
ഉത്തരം: (c)

685. (പണയം: സ്നേഹം:: പ്രയാണം: ----------------.
(എ) ജോലി (ബി) വാഹനം
(സി) യാത്ര  (ഡി) അഭയം
ഉത്തരം: (c)

686. തെറ്റായ ജോടിയേത്?
(എ) വിദ്വാൻ - വിദുഷി (ബി) ലേഖകൻ- ലേഖിക -
(സി) ബാലകൻ-ബാലിക (ഡി) കവി-കവിയിത്രി
ഉത്തരം: (d)

687. അക്ഷരത്തെറ്റില്ലാത്തത് തിരഞ്ഞെടുക്കുക:
(എ) മാന്യരെ (ബി) യൗവ്വനം
(സി) വ്യത്യാസം - (ഡി) കൈയ്യക്ഷരം
ഉത്തരം: (c)

688. "Barking dog seldom bites' എന്നതിനു സമാനമായ മലയാള ശൈലി:
(എ) പട്ടി കുരയ്ക്കും പക്ഷേ കടിക്കില്ല
(ബി) പട്ടി കുരച്ചിട്ടേ കടിക്കാറുള്ളൂ
(സി) കുരയ്ക്കാപട്ടി കടിക്കില്ല.
(ഡി) പട്ടി കുരച്ചുകൊണ്ട് കടിക്കില്ല.
ഉത്തരം: ()

689. "Where there is a will there is a way' എന്നതിനു സമാനമായ മലയാള ശൈലി:
(എ) ഇച്ഛയുണ്ടെങ്കിൽ വഴിയുണ്ട്
(ബി) മുട്ടുവിൻ തുറക്കപ്പെടും
(സി) മനംപോലെ മംഗല്യം
(ഡി) വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും
ഉത്തരം: (d)

690. അനിവാര്യം എന്നാൽ:
(എ) ഒഴിവാക്കാത്ത (ബി) ഒഴിവാക്കാൻ പറ്റാത്ത
(സി) ഒഴിവാക്കാമായിരുന്ന (ഡി) ഒഴിവാക്കിയ
ഉത്തരം: (b)
<Chapters: 01,......, 242526, 27, 282930,......3738>

<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PDF BOOKS - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS SOLUTIONS FOR ALL CLASSES ---> Click here

Post a Comment

0 Comments