പൊതുവിജ്ഞാനം - ചോദ്യോത്തരങ്ങൾ
3191. ഹിമാലയം എന്ന വാക്കിന്‍റെ അര്‍ത്ഥം?
മഞ്ഞിന്‍റെ വാസസ്ഥലം

3192. ഏത് ശിലകള്‍ കൊണ്ടാണ് ഹിമാലയം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്?
അവസാദശിലകള്‍

3193. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മടക്കു പര്‍വ്വതം
ഹിമാലയം

3194. ഹിമാലയത്തിലെ മൂന്ന് സമാന്തര പര്‍വ്വതനിരകള്‍
ഹിമാദ്രി (ഗ്രേറ്റ് ഹിമാലയ)
ഹിമാചല്‍ (ലെസര്‍ ഹിമാലയ)
സിവാലിക്ക് (ഔട്ടര്‍ ഹിമാലയ)

3195. ഹിമാലത്തിന്‍റെ ഏറ്റവും വടക്കേ അറ്റത്തുള്ളതും ഏറ്റവും ഉയരം കൂടിയതുമായ പര്‍വത നിര?
ഹിമാദ്രി

3196. ഇന്ത്യയിലെ ആദ്യത്തെ ദേശീയോദ്യാനം
ഉത്തരാഖണ്ഡിലെ കോര്‍ബറ്റ്

3197. ഇന്ത്യാ ഗവണ്മെന്‍റ് കടുവകളുടെ സംരക്ഷണാര്‍ഥം പ്രോജക്ട് ടൈഗര്‍ എന്ന പദ്ധതി നടപ്പാക്കിയ വര്‍ഷം
 1973

3198. ഇന്ദിരാഗാന്ധി ദേശീയോദ്യാനം ഏത് സംസ്ഥാനത്ത്
തമിഴ്നാട്

3199. ഏറ്റവും കൂടുതല്‍ കാട്ടുപോത്തുകളെകാണാന്‍ കഴിയുന്ന കേരളത്തിലെ വന്യജീവി സങ്കേതം
പറമ്പിക്കുളം

3200. ഏതു സംസ്ഥാനത്തെയാണ് ജനങ്ങള്‍ വനാഞ്ചണ്‍ എന്നും വിളിക്കുന്നത്
ജാര്‍ഖണ്ഡ്

3201. ഏത് ബയോസ്ഫിയര്‍ റിസര്‍വിന്‍റെ ഭാഗമാണ് സൈലന്‍റ്വാലി
നീലഗിരി

3202. ഏത് തെന്നിന്ത്യന്‍ സംസ്ഥാനത്താണ് പോയിന്‍റ് കാലിമെര്‍ എന്ന വന്യജീവി-പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നത്
തമിഴ്നാട്

3203. കേരളത്തിലെ വനം വകുപ്പിന്‍റെ തലവന്‍
പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്സ്

3204. രാജസ്ഥാനിലെ രവഭട്ട് ഏത് രീതിയിൽ പ്രശസ്തമാണ്?
ആണവ നിലയം

3205. ഉത്തരേന്ത്യൻ സമതലങ്ങളിൽ പൊതുവെ കാണപ്പെടുന്ന മണ്ണിനം?
എക്കൽ മണ്ണ്

3206. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഉൾപ്പെടുന്ന രാഷ്ട്രങ്ങൾ ഏതെല്ലാം?
ഇന്ത്യ, പാകിസ്ഥാൻ, നേപ്പാൾ, ഭൂട്ടാൻ, ബംഗ്ലാദേശ്

3207. ഒറ്റകൊമ്പൻ കാണ്ടാമൃഗത്തിനു പ്രസിദ്ധമായ അസമിലെ വന്യജീവി സങ്കേതം
കാസിരംഗ

3208. വരയാടുകള്‍ക്ക് പ്രസിദ്ധമായ കേരളത്തിലെ ദേശീയോദ്യാനം
ഇരവികുളം

3209. വാലി ഓഫ് ഫ്ളേവേഴ്സ് ദേശീയോദ്യാനം ഏത് സംസ്ഥാനത്ത്
 ഉത്തരാഖണ്ഡ്

3210. കണ്ടല്‍ വനത്തിന്‍റെ കാര്യത്തില്‍ രണ്ടാം സ്ഥാനത്തുള്ള സംസ്ഥാനം
ഗുജറാത്ത്

3211. കാട്ടുകഴുതകള്‍ക്ക്  പ്രസിദ്ധമായ ലിറ്റില്‍ റാന്‍ ഓഫ് കച്ച് ഏത് സംസ്ഥാനത്താണ്.
ഗുജറാത്ത്

3212. സാലിം അലി പക്ഷി സങ്കേതം ഏത്സംസ്ഥാനത്ത്
ഗോവ

3213. U ആകൃതിയിൽ കാസർകോഡിനെ ചുറ്റുഒഴുകുന്ന നദിയേത്?
ചന്ദ്രഗിരിപ്പുഴ

3214. ഇന്ത്യയിലെആദ്യത്തെ മെഡിക്കൽ യൂണിവേഴ്സിറ്റി സ്ഥാപിതമായ സ്ഥലം?
വിജയവാഡ

3215. ഹിമാലയത്തിന്‍റെ ഏറ്റവും തെക്കേ അറ്റത്തുള്ളതും ഏറ്റവും ഉയരം കുറഞ്ഞതുമായ നിര?
സിവാലിക്

3216. മൗളിങ് നാഷണൽ പാർക്ക് ഏതു സംസ്ഥാനത്താണ്?
അരുണാചൽ പ്രദേശ്

3217. 'ബ്രഹ്മപുത്രയുടെ പാട്ടുകാരൻ' എന്നറിയപ്പെടുന്നത് ?
ഭൂപൻ ഹസാരിക

3218. ഔദ്യോഗിക മൃഗമുള്ള ആദ്യ ഇന്ത്യൻ നഗരം ?
ഗുവാഹത്തി

3219. ചിറാപുഞ്ചിയുടെ പുതിയ പേര് ?
സൊഹ്‌റ

3220. ബാരപാനി എന്നറിയപ്പെടുന്ന തടാകം ?
ഉമിയാം തടാകം (മേഘാലയ )
<Next><Chapters: 01,..., 105, 106, 107, 108109, 110,....., 125126>