Header Ads Widget

Ticker

6/recent/ticker-posts

Indian constitution questions in malayalam - 42

ഇന്ത്യൻ ഭരണഘടനയും രാഷ്ട്രീയവ്യവസ്ഥയും - 42
1026.  സെന്‍ട്രല്‍ ലെജിസ്ലേറ്റീവ് അസംബ്ലിയില്‍ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കറായിരുന്ന വ്യക്തി.
സച്ചിദാനന്ദ സിംഹ
(1921 ഫെബ്രുവരി മൂന്നിന് തിരഞ്ഞെടുക്കപ്പെട്ടു)

1027. വൈസ് പ്രസിഡന്‍റിനെ തിരഞ്ഞെടുക്കുന്നത്
പാര്‍ലമെന്‍റിലെ ഇരു സഭകളിലെയും അംഗങ്ങള്‍

1028. ഹൈക്കോടതി ജഡ്ജി രാജിക്കത്ത് സമര്‍പ്പിക്കുന്നത് ആര്‍ക്കാണ്?
 പ്രസിഡന്‍റ്

1029. ഹൈക്കോടതി ജഡ്ജിയെ നിയമിക്കുന്നത്
രാഷ്ട്രപതി

1030. തെലുങ്കുദേശം പാര്‍ട്ടി സ്ഥാപിച്ചത്
എന്‍.ടി രാമറാവു (ചിഹ്നം - സൈക്കിള്‍)

1031. ലോകത്തിലെ ഏറ്റവും ബൃഹത്തായ ഭരണഘടനയുള്ള രാജ്യം
ഇന്ത്യ

1032. ലോക്സഭ ആരംഭിച്ചാല്‍ ആദ്യത്തെ സെഷന്‍
ക്വസ്റ്റ്യന്‍ അവര്‍

1033. ലോക്സഭ ആദ്യമായി സമ്മേളിച്ചത്
1952 മെയ് 13

1034. സംസ്ഥാനത്തിന്‍റെ നിര്‍വാഹകാധികാരം നിക്ഷിപ്തമായിരിക്കുന്നത്
ഗവര്‍ണറില്‍

1035. സംസ്ഥാനത്തിന്‍റെ തലവന്‍
ഗവര്‍ണര്‍

1036. ലോക്സഭയുടെ കാലാവധി കഴിഞ്ഞാലും പുതിയ സഭ സമ്മേളിക്കുന്നത് വരെ തുടരുന്നത്
സ്പീക്കര്‍

1037. ലോക്സഭയുടെ/നിയമസഭയുടെ അധ്യക്ഷന്‍
സ്പീക്കര്‍

1038. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷ്ണറെ നിയമിക്കുന്നതാര്?
ഗവര്‍ണര്‍

1039. സംസ്ഥാന നിയമസഭകളിലെ ഏറ്റവും കുറഞ്ഞ അംഗസംഖ്യ എത്രവരെയാകാം
60

1040. ലോക്സഭാ സെക്രട്ടറി ജനറലിനെ നിയമിക്കുന്നതാര്
സ്പീക്കര്‍

1041. ലോക്സഭാ സെക്രട്ടറിയേറ്റിന്‍റെ നിയന്ത്രണാധികാരി
ലോക്സഭാസ്പീക്കര്‍

1042. സംസ്ഥാന മന്ത്രിസഭയിലെ ഒരു മന്ത്രി രാജിവയ്ക്കുന്ന പക്ഷം ആ വകുപ്പ് ആരില്‍ വന്നു ചേരും
മുഖ്യമന്ത്രി

1043. ലോക്സഭാംഗങ്ങള്‍, രാജ്യസഭാംഗങ്ങള്‍, സംസ്ഥാനനിയമസഭാംഗങ്ങള്‍ എന്നിവ  ഏറ്റവും കൂടുതല്‍ ഉള്ള സംസ്ഥാനം.
ഉത്തര്‍പ്രദേശ്

1044. ലോക്സഭാംഗങ്ങളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനമുള്ള സംസ്ഥാനം
 മഹാരാഷ്ട്ര

1045. കേന്ദ്രഭരണ പ്രദേശങ്ങളിലെ ലെജിസ്ളേറ്റീവ് അസംബ്ലികളില്‍ ഏറ്റവും പഴക്കമുള്ളത്.
പുതുച്ചേരി

1046. കേന്ദ്രമന്ത്രിസഭാംഗങ്ങള്‍ക്ക് വ്യക്തിപരമായ ഉത്തരവാദിത്വം ആരോടാണ്?
 പ്രധാനമന്ത്രിയോട്

1047. കേരള ഹൈക്കോടതിയുടെ ആസ്ഥാനം
എറണാകുളം

1048. കേരളത്തിനു പുറത്ത് കേരള ഹൈക്കോടതിക്ക്  അധികാര പരിധിയുള്ള സ്ഥലം.
ലക്ഷദ്വീപ്

1049. കേരളത്തിലെ രാജ്യസഭാസീറ്റുകള്‍
9

1050. ഗോവധം നിരോധിക്കണം എന്നത് ഭരണഘടനയുടെ ഏത് ഭാഗത്താണ് ചേര്‍ത്തിരിക്കുന്നത്?
നിര്‍ദ്ദേശക തത്വങ്ങള്‍

Post a Comment

0 Comments