Header Ads Widget

Ticker

6/recent/ticker-posts

Indian constitution questions in malayalam - 40

ഇന്ത്യൻ ഭരണഘടനയും രാഷ്ട്രീയവ്യവസ്ഥയും - 40
976. സംസ്ഥാനങ്ങളില്‍ നിന്ന് ലോക്സഭയിലേക്ക് പരമാവധി എത്ര അംഗങ്ങളാകാം
 530

977. ഒരു രാജ്യത്തിന്‍റെ അടിസ്ഥാന നിയമം എന്നറിയപ്പെടുന്നത്
 ഭരണഘടന

978. രാജിവയ്ക്കാന്‍ ഉദ്ദേശിക്കുന്ന പക്ഷം മുഖ്യമന്ത്രി ആര്‍ക്കാണ് രാജിക്കത്ത് നല്‍കേണ്ടത്?
ഗവര്‍ണര്‍

979. സംസ്ഥാനത്തിന്‍റെ നിര്‍വഹണാധികാരം ആരിലാണ് നിക്ഷിപ്തമായിരിക്കുന്നത്?
ഗവര്‍ണര്‍

980. ലോക്സഭയുടെ ഇംപീച്ച്മെന്‍റ്  നേരിടേണ്ടിവന്ന ആദ്യ ജഡ്ജി?
 വി.രാമസ്വാമി

981. സംസ്ഥാന പി.എസ്.സി. ചെയര്‍മാനെ നിയമിക്കുന്നതാര്?
ഗവര്‍ണര്‍

982. കൂട്ടുത്തരവാദിത്തം എന്ന ആശയം ഏതു രാജ്യത്തുനിന്നുമാണ് ഇന്ത്യന്‍ ഭരണഘടനാ നിര്‍മാതാക്കള്‍ സ്വീകരിച്ചത്?
ബ്രിട്ടന്‍

983. സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്‍റെ വിസിറ്റര്‍ പദവി അലങ്കരിക്കുന്നത്.
മുഖ്യമന്ത്രി

984. സംസ്ഥാനത്തെ  സര്‍വകലാശാലകളുടെ ചാന്‍സലര്‍ ആരാണ്?
ഗവര്‍ണര്‍

985. ജമ്മുകാശ്മീരിന്‍റെ ശീതകാല തലസ്ഥാനം?
ജമ്മു

986. ജില്ലാ ജഡ്ജിമാരെ നിയമിക്കുന്നതാര്?
ഗവര്‍ണര്‍

987. ജുഡീഷ്യല്‍ റിവ്യൂ എന്ന ആശയം ഏതു രാജ്യത്തില്‍ നിന്നാണ് ഇന്ത്യ സ്വീകരിച്ചത്?
യു.എസ്.എ.

988. പൊതുധനത്തിന്‍റെ  കാവല്‍നായ എന്നു വിശേഷിപ്പിക്കുന്നതാരെ?
കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍

989. പൊതുതിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍ ഇന്ത്യന്‍ പൗരനാവശ്യമായ കുറഞ്ഞ പ്രായം?
18

990. ഫെഡറല്‍ ഭരണസംവിധാനമുള്ള രാജ്യത്തിന്‍റെ ഏറ്റവും വലിയ സവിശേഷത?
അധികാരവിഭജനം

991. സെന്‍ട്രല്‍ ലജിസ്ലേറ്റീവ് അസംബ്ലിയുടെ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഇന്ത്യാക്കാരന്‍?
വിത്തല്‍ഭായി ജെ പട്ടേല്‍

992. ലോക്സഭയിലും രാജ്യസഭയിലും പ്രതിപക്ഷനേതാവായ ഏകവ്യക്തി?
എല്‍.കെ.അദ്വാനി

993. ലോക്സഭയുടെ ക്വോറം
55 അംഗങ്ങള്‍ (സഭാധ്യക്ഷന്‍  ഉള്‍പ്പെടെഅതായത് മൊത്തം അംഗസംഖ്യയുടെ പത്തിലൊന്ന്)(1/10)

994. ലോക്സഭാ ഡെപ്യൂട്ടി സ്പീക്കര്‍ രാജിക്കത്ത് നല്‍കേണ്ടത്?
സ്പീക്കര്‍ക്ക്

995. ദേശീയ സുരക്ഷാസമിതിയുടെ അധ്യക്ഷന്‍?
പ്രധാനമന്ത്രി

996. തിരുവിതാംകൂറിന്‍റെ പ്രതിനിധികളായി എത്രപേരാണ് കോണ്‍സ്റ്റിറ്റ്യൂവന്‍റ് അസംബ്ലിയില്‍ ഉണ്ടായിരുന്നത്?
6

997. തിരഞ്ഞെടുക്കപ്പെടുന്ന രാഷ്ട്രത്തലവനുള്ള രാജ്യം എന്തുപേരില്‍ അറിയപ്പെടുന്നു?
റിപ്പബ്ലിക്

998. ഗുജറാത്ത് ഹൈക്കോടതിയുടെ ആസ്ഥാനം?
അഹമ്മദാബാദ്

999. ഇന്ത്യന്‍ ഫെഡറല്‍ സംവിധാനത്തിന്‍റെ സംരക്ഷകന്‍ എന്നറിയപ്പെടുന്നത്?
സുപ്രീംകോടതി

1000. രാഷ്ട്രപതിയുടെയും  ഉപരാഷ്ട്രപതിയുടെയും അസാനിദ്ധ്യത്തില്‍ ചുമതലനിര്‍വഹിക്കുന്നത്?
സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

Post a Comment

0 Comments